കുഞ്ഞിനെ നെഞ്ചോട് ചേർത്ത് വിമാനത്താവളത്തിൽ കിടന്നുറങ്ങുന്ന ടൊവീനോ; വൈറലായി ചിത്രങ്ങൾ

കുഞ്ഞിനെ നെഞ്ചോട് ചേർത്ത് വിമാനത്താവളത്തിൽ കിടന്നുറങ്ങുന്ന ടൊവീനോ; വൈറലായി ചിത്രങ്ങൾ
Tovino-2

വിമാനത്താവളത്തില്‍ കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് നിലത്ത് കിടന്നുറങ്ങുന്ന ടൊവീനോയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. എടക്കാട് ബറ്റാലിയന്‍ 06 എന്ന ചിത്രത്തിന്റെ ക്രൂവിനൊപ്പം ലേ വിമാനത്താവളത്തില്‍ നിന്നുള്ള ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. വിമാനത്താവളത്തിൽ കുഞ്ഞിനെ നെഞ്ചോടു ചേർത്ത് നിലത്തുറങ്ങുന്ന ടൊവീനോയുടെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

സംഗീത സംവിധായകൻ കൈലാസ് മേനോനാണ് ടൊവീനോയുടെയും സംഘത്തിന്റെയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. കഠിനമായ കാലാവസ്ഥയിൽ പത്തു ദിവസത്തെ സോങ് ഷൂട്ടിന് ശേഷം മടക്ക യാത്രയ്ക്കായി ലെഹ്‌ എയർപോർട്ടിൽ എത്തിയ ‘എടക്കാട് ബറ്റാലിയൻ 06’ ക്രൂ എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

സിനിമയുടെ മറ്റ് ചില ലൊക്കേഷന്‍ വീഡിയോകളും അടുത്തിടെ സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ദേഹത്ത് തീ പടരുമ്പോള്‍ ഒരു കുഞ്ഞിനെയും എടുത്ത് ടൊവിനോ വെള്ളത്തിലേക്ക് ചാടുന്നതിന്റെ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കപ്പെട്ടിരുന്നു. മഞ്ഞിൽ കളിക്കുന്ന ടൊവിനോയുടെയും സംയുക്തയുടെയും ചിത്രങ്ങളും നേരത്തെ വൈറലായിരുന്നു. പി.ബാലചന്ദ്രനാണ് ചിത്രത്തിന് തിരക്കഥ  തയാറാക്കുന്നത്. റൂബി ഫിലിംസ് ആന്‍ഡ് കാര്‍ണിവല്‍ മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ശ്രീകാന്ത് ഭാസ്, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മന്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം.

https://www.facebook.com/kailasmenon2000/posts/10156321389819149

തീവണ്ടിക്കു ശേഷം ടൊവീനോയും സംയുക്ത മേനോനും ഒന്നിക്കുന്ന എടക്കാട് ബെറ്റാലിയന്‍ 06 എന്ന ചിത്രം നവാഗതനായ സ്വപ്‌നേഷ് കെ. നായരാണ് സംവിധാനം ചെയ്യുന്നത്. രഞ്ജി പണിക്കര്‍, അലന്‍സിയര്‍, പി. ബാലചന്ദ്രന്‍, ഹരീഷ് കണാരന്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു.

Read more

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

തിരുവനന്തപുരം: ഐ.എഫ്‌.എഫ്‌.കെയുടെ ഭാഗമായി ഞായറാഴ്ച നടന്ന ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം: അധികാരം, ലിംഗം, രാഷ്ട്രീയം എന്ന ഓപ്പൺ ഫോറം, സി

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം