ഒമാനിൽ വിദേശ തൊഴിലാളികൾക്കായി പ്രത്യേക നഗരങ്ങൾ നിർമിക്കുന്നു

1

മസ്കറ്റ്: ഒമാന്‍റെ വിവിധ ഭാഗങ്ങളിൽ വിദേശ തൊഴിലാളികൾക്കായി പ്രത്യേക നഗരങ്ങൾ നിർമിക്കുന്നു. മസ്കറ്റ്, സൊഹാർ, സലാല മേഖലകളിലാണ് വിദേശ തൊഴിലാളികൾക്കായുള്ള ഈ പ്രത്യേക നഗരങ്ങൾ നിർമാണമാരംഭിക്കുന്നത്.

മസ്‌കറ്റ് ഗവർണറേറ്റിലെ, റുസൈലിൽ ഇതിനായുള്ള ആദ്യഘട്ട നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. വിനോദ സൗകര്യങ്ങൾ ഉൾപെടുത്തി നിർമിക്കുന്ന പദ്ധതി അടുത്ത വർഷം അവസാനം പൂർത്തിയാകും. കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികൾക്ക് പദ്ധതി ആശ്വാസമാകും.

രണ്ടു വർഷങ്ങൾക്കുള്ളിൽ നാല് മേഖലകളിലായി പൂർത്തീകരിക്കപെടുന്ന ഈപ്രത്യേക നഗരങ്ങളിൽ നാല്പത്തിനായിരത്തോളം തൊഴിലാളികൾക്ക് നിലവാരമുള്ള താമസ സൗകര്യങ്ങൾ തയ്യാറാകും. ഒരു സ്ഥലത്തു പതിനായിരം തൊഴിലാളികൾക്കായുള്ള താമസ സൗകര്യങ്ങൾ ആയിരിക്കും ഒരുക്കുക.

850 മുറികളുള്ള വിവിധ കെട്ടിടങ്ങളുടെ ഓരോ നിലകളിലും ഭക്ഷണം കഴിക്കുവാനും, വിശ്രമിക്കുവാനുമുള്ള ഹാളുകൾ ഉണ്ടാകും.ഇതിനു പുറമെ ഫാർമസികൾ, ക്ലിനിക്കുകൾ, പണ വിനിമയ സ്ഥാപനങ്ങൾ, സൂപ്പർ ഹൈപ്പർ മാർക്കറ്റുകൾ, ബാങ്കുകളുടെ എ ടി എം. മെഷ്യനുകൾ എന്നിവയും ഉണ്ടാകും.