രണ്ടു സീറ്റുള്ള, പുത്തന്‍ ഇലക്ട്രിക്ക് കാറുമായി ടൊയോട്ട

0

രണ്ട് പേര്‍ക്ക് മാത്രം യാത്ര ചെയ്യാവുന്ന ചെറു ഇലക്ട്രിക് കാറുമായി ടൊയോട്ട. അൾട്ര കോംപാക്ട് ബാറ്ററി ഇലക്ട്രിക് വെഹിക്കിൾ അഥവാ ബി ഇ വി എന്നാണ് വാഹനത്തിന്‍റെ പേര്. 2019 ടോക്യോ മോട്ടോര്‍ ഷോയിലാണ് പുതിയ അള്‍ട്രാ കോംപാക്ട് ടൂ സീറ്റര്‍ ബാറ്ററി ഇലക്ട്രിക് വെഹിക്കിള്‍ (BEV) ടൊയോട്ട പ്രദര്‍ശിപ്പിക്കുക.

പരിസ്ഥിതി മലിനീകരണം പരമാവധി കുറച്ച് ഹ്രസ്വദൂര യാത്രകൾ സാധ്യമാക്കുന്നതും ബാറ്ററിയിൽ ഓടുന്നതുമാണീ ചെറുകാർ.നഗര യാത്രകള്‍ക്കനുയോജ്യമായി പ്രത്യേകം രൂപകല്‍പന ചെയ്ത മോഡലാണിത്. സ്ഥിരമായി ഹ്രസ്വദൂര യാത്രകള്‍ ചെയ്യുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ളതാണ് ഈ ചെറു ഇലക്ട്രിക് കാറെന്ന് ടൊയോട്ട വ്യക്തമാക്കുന്നു.

മുതിർന്ന പൗരന്മാർ, പുതുതായി ലൈസൻസ് നേടിയവർ, ഹ്രസ്വദൂര ബിസിനസ് യാത്രികർ തുടങ്ങിയവരെയാണു രണ്ടു സീറ്റുള്ള അൾട്രാ കോംപാക്ട് കാറായ ‘ബി ഇ വി’യിലൂടെ ടൊയോട്ട നോട്ടമിടുന്നത്. ഒറ്റത്തവണ ചാർജ് ചെയ്താൽ 100 കിലോമീറ്റർ വരെ ഓടാൻ ശേഷിയുള്ള കാറിനു മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗവും ടി എം സി വാഗ്ദാനം ചെയ്യുന്നു. ഒപ്പം നഗരവീഥികളിലെ ഉപയോഗത്തിനായി കുറഞ്ഞ ടേണിങ് റേഡിയസും കാറിൽ ഉറപ്പാക്കിയിട്ടുണ്ട്.

ഒറ്റചാര്‍ജില്‍ 100 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ വാഹനത്തിന് സാധിക്കും. മണിക്കൂറില്‍ 60 കിലോമീറ്ററാണ് പരമാവധി വേഗത. എളുപ്പത്തില്‍ വളച്ചെടുക്കാന്‍ ഷോഷോര്‍ട്ട് ടേണിങ് റേഡിയസാണ് വാഹനത്തിനുള്ളത്. ബാറ്ററി പാക്ക് സംബന്ധിച്ച വിവരങ്ങളൊന്നും കമ്പനി വ്യക്തമാക്കിയിട്ടില്ല.

സ്പോര്‍ട്ടി ബോണറ്റിനൊപ്പം മുന്നില്‍ നിരനിരയായാണ് 5 പോഡ് എല്‍ഇഡി ഹെഡ്ലാമ്പ്. ടേണ്‍ ഇന്‍ഡികേറ്ററോടെയുള്ള റിയര്‍വ്യൂ മിറര്‍, വെര്‍ട്ടിക്കലായുള്ള ടെയില്‍ ലാമ്പ്, സ്റ്റീല്‍ വീല്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിങ്ങനെ നീളും ചെറു ഇലക്ട്രിക് കാറിന്റെ ഫീച്ചേഴ്സ്. രണ്ട് വശത്തെയും ഹെഡ്‌ലാമ്പുകള്‍.നടുവിലായാണ് ഇതിലെ ചാര്‍ജിങ് പോര്‍ട്ട്‌. 2490 എംഎം നീളവും 1290 എംഎം വീതിയും 1560 എംഎം ഉയരവും മാത്രമാണ് വാഹനത്തിനുള്ളത്.

പുതിയ കാർ അവതരിപ്പിക്കുന്നതിനൊപ്പം ബാറ്ററിയിൽ ഓടുന്ന വൈദ്യുത വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാനുള്ള കൂടുതൽ നടപടികളും ടൊയോട്ട ആവിഷ്കരിക്കുന്നുണ്ട്. നിർമാണവേള മുതൽ വാഹന വിൽപ്പന, പുനഃവിൽപ്പന തുടങ്ങിയ ഘട്ടങ്ങളിലൊക്കെ ബാറ്ററി നിരന്തരം നിരീക്ഷിക്കാനും കഴിയുന്നത്ര പുനഃരുപയോഗം സാധ്യമാക്കാനുമൊക്കെയാണു ടൊയോട്ടയുടെ പദ്ധതി.

ഉപയോഗത്തിലുള്ള ബാറ്ററികൾ തിരിച്ചെടുക്കാനും കഴിയുമെങ്കിലും പഴയ വാഹനങ്ങളിൽ ഉപയോഗിക്കാനും അതു സാധ്യമല്ലെങ്കിൽ വാഹനേതര മേഖലകളിലോ സ്പെയർ പാർട്സിനായോ പ്രയോജനപ്പെടുത്താനുമാണു ടൊയോട്ട ആലോചിക്കുന്നത്. കൂടാതെ ബാറ്ററി ഇലക്ട്രിക് വാഹന വിൽപ്പന പ്രോത്സാഹിപ്പിക്കാനായി റീചാർജിങ് സ്റ്റേഷൻ, ഇൻഷുറൻസ് മേഖലകളിലേക്കു പ്രവർത്തനം വ്യാപിപ്പിക്കാനും കമ്പനി തയാറെടുക്കുന്നുണ്ട്.