മലയാളി വ്യവസായി ടി.ആർ. വിജയകുമാറിന് യു.എ.ഇ. ഗോൾഡൻ വിസ

1

അബുദാബി : സാമൂഹിക സാംസ്കാരിക രംഗത്ത് സജീവമായ മലയാളി വ്യവസായി ടി.ആർ. വിജയകുമാറിന് യു.എ.ഇ. ഗോൾഡൻ വിസ ലഭിച്ചു. നാലുപതിറ്റാണ്ടുകാലമായി യു.എ.ഇ.യിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം സ്വദേശിയായ അദ്ദേഹം അൽസാബി ഗ്രൂപ്പ് ചെയർമാനും 35 സ്ഥാപനങ്ങളുടെ ഉടമയുമാണ്. സ്വദേശികളും വിദേശികളുമടക്കം അഞ്ഞൂറിലേറെ ജീവനക്കാർ ഗ്രൂപ്പിൽ ജോലി ചെയ്യുന്നുണ്ട്. കഴിഞ്ഞദിവസം നടന്ന ചടങ്ങിൽ വിജയകുമാർ സയീദ് യൂസഫ് ഇബ്രാഹിം അൽ സാബിയിൽനിന്ന് പത്തുവർഷത്തേക്കുള്ള ഗോൾഡൻ വിസ സ്വീകരികരിച്ചു.

നിക്ഷേപകർ, സംരംഭകർ, ഡോക്ടർമാർ, ശാസ്ത്രജ്ഞൻമാർ, കല- സാംസ്കാരികമേഖലകളിൽ കഴിവുതെളിയിച്ചവർ, കായികതാരങ്ങൾ, ഗവേഷകർ, ഹൈസ്കൂൾ-യൂണിവേഴ്‌സിറ്റി വിദ്യാ ദ്യാർഥികൾ എന്നിവർക്കാണ് യു.എ.ഇ. ഗോൾഡൻ വിസ നൽകുന്നത്.

നിക്ഷേപകര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും അനിയോജ്യമായ അന്തരീക്ഷം യുഎഇയില്‍ ഒരുക്കുന്നതിന്റെ ഭാഗമായായാണ് സർക്കാർ ഗോൾഡൻ വീസ അനുവദിക്കുന്നത്.