ദംഗല്‍ ട്രെയിലര്‍ എത്തി

0

നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന അമീര്‍ ഖാന്‍ ചിത്രം  ദംഗലിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.രണ്ടു വര്‍ഷം സമയമെടുത്ത് ചിത്രീകരിച്ച സിനിമയില്‍ യുവാവായും വൃദ്ധനായുമാണ് ആമിര്‍ പ്രത്യക്ഷപ്പെടുന്നത്.

നാല് പെണ്‍കുട്ടികളുടെ അച്ഛനായാണ് ആമിറിന് ചിത്രത്തില്‍ മൂന്ന് ഗെറ്റപ്പുകളാണുള്ളത്. ചിത്രത്തില്‍ അഭിനയിക്കുന്നതിനായി ആമിര്‍ ശരീരഭാരം വര്‍ദ്ധിപ്പിച്ചിരുന്നത് വാര്‍ത്തയായിരുന്നു. ബോക്‌സിങ്ങിലെ സ്വര്‍ണ മെഡല്‍ നേടാന്‍ മകനില്ലാത്ത വിഷമം പെണ്‍മക്കളിലൂടെ മാറ്റുന്ന പിതാവിന്റെ കഥയാണ് ചിത്രം പറയുന്നത്.

സാക്ഷി തന്‍വാര്‍, ഫാത്തിമാ സനാ ഷേഖ്, സാനിയ മല്‍ഹോത്ര എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാനകഥാപാത്രങ്ങള്‍. ഡിസംബര്‍ 23നാണ് ചിത്രം പുറത്തിറങ്ങുന്നത്. കാണാം ട്രെയിലര്‍.