12,000 കിലോമീറ്ററുകളും ഏഴ് രാജ്യങ്ങളും താണ്ടി ലണ്ടനില്‍ നിന്നും ചൈനയിലേയ്ക്കു നേരിട്ടുള്ള ആദ്യത്തെ ചരക്കുതീവണ്ടി എത്തി

0

12,000 കിലോമീറ്ററുകള്‍, ഏഴ് രാജ്യങ്ങള്‍ ,20 ദിവസത്തെ യാത്ര . ലണ്ടനില്‍ നിന്നും ചൈനയിലേയ്ക്കു നേരിട്ടുള്ള ആദ്യത്തെ ചരക്കുതീവണ്ടി കിഴക്കന്‍ ചൈനീസ് നഗരമായ യിവൂയിലെത്തി.12,000 കിലോമീറ്റര്‍ യാത്ര ചെയ്താണ് ആദ്യ ഗുഡ്‌സ് ട്രെയിന്‍ ചൈനയുടെ കിഴക്കന്‍ വാണിജ്യ പട്ടണമായ യിവുവില്‍ എത്തിയത്. യെജിയാങ് പ്രവിശ്യയിലെ പ്രശസ്തമായ മൊത്ത വ്യാപാരകേന്ദ്രമാണ് യിവു.

വിസ്‌കി, ബേബി മില്‍ക്ക്, മരുന്നുകള്‍, യന്ത്രസാമഗ്രികള്‍ എന്നിവയുമായി ഏപ്രില്‍ 10 നാണ് തീവണ്ടി യാത്ര ആരംഭിച്ചത്. ഫ്രാന്‍സ്, ബെല്‍ജിയം, ജര്‍മ്മനി, പോളണ്ട്, ബെലാറസ്, റഷ്യ, കസാഖിസ്ഥാന്‍ എന്നീ രാജ്യങ്ങളിലൂടെ ഇരുപത് ദിവസങ്ങള്‍ സഞ്ചരിച്ചാണ് തീവണ്ടി യിവൂയില്‍ എത്തിയത്.പശ്ചാത്യ രാജ്യങ്ങളുമായി 2000 വര്‍ഷം മുന്‍പുളള സില്‍ക്ക് റൂട്ട് പുനരുജ്ജീവിപ്പിക്കുന്നതിന് കൊണ്ടുവന്ന വണ്‍ ബെല്‍റ്റ്, വണ്‍ മറാഡ് പദ്ധതിയുടെ ഭാഗമായാണ് ചൈന ഈ ട്രെയിന്‍ സര്‍വ്വീസിന് മുന്‍കൈയെടുത്തത്. താമസിയാതെ വ്യോമ, ജല ഗതാഗത സര്‍വ്വീസുകളും കുറഞ്ഞ ചെലവില്‍ യാഥാര്‍ത്ഥമാക്കാനാണ് ബ്രിട്ടന്റെ നീക്കം.മുന്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ അടക്കമുളളവര്‍ വിമര്‍നം ഉന്നയിച്ചിരുന്ന പദ്ധതി പുതിയ പ്രധാനമന്ത്രി തേരെസ മേയ് എത്തിയതോടെയാണ് യാഥാര്‍ത്ഥ്യമായത്.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.