ട്രംപിന്റെ ബോഡിഗാര്‍ഡിനെ കണ്ടാ !; ചലിക്കാത്ത ആ കൈയ്ക്ക് പിന്നില്‍ വെടിവെയ്ക്കാന്‍ തയ്യാറായ തോക്ക്

0

അമേരിക്കന്‍ പ്രസിഡന്റ്‌ ആകും മുന്പ് തന്നെ ട്രംപ്‌ അത്ര നിസ്സാരക്കാരന്‍ അല്ലെന്നു ലോകത്തിനു മനസ്സിലായ കാര്യമാണ് .പ്രസിഡന്റെ് സ്ഥാനത്തേയ്ക്കു മത്സരിക്കാനെത്തിയപ്പോള്‍ മുതല്‍ ഡൊണാള്‍ഡ് ട്രംപിനെക്കുറിച്ചു പുറത്തുവരുന്ന വാര്‍ത്തകള്‍ പലതരത്തിലുള്ളതാണ്. എന്നാല്‍ അതൊന്നും പുള്ളി അത്ര കര്യമാക്കിയിട്ടുമില്ല .

കഴിഞ്ഞ ദിവസം ട്രംപിനെതിരെ വാഷിങ്ടണില്‍ നടന്ന മാര്‍ച്ചില്‍ ലക്ഷക്കണക്കിനാളാണു പങ്കെടുത്തത് .ഏതു നിമിഷം വേണമെങ്കിലും അദേഹത്തിന് എതിരെ വധശ്രമം ഉണ്ടാകാന്‍ സാധ്യത ഉണ്ടെന്നു നേരത്തെ തന്നെ മുന്നറിയിപ്പും ഉണ്ടായിരുന്നു .അതുകൊണ്ടു തന്നെ സുരക്ഷ സംവിധാനങ്ങള്‍ ശക്തമാണ്.

സീക്രട്ട് സര്‍വീസ് ഏജന്റുകളാണു ട്രംപിനായുള്ള സുരക്ഷ സജ്ജമാക്കിരിക്കുന്നത്. ആളുകളെ കബളിപ്പിക്കുന്നതരത്തില്‍ ശരീരത്തില്‍ ഘടിപ്പിച്ചിരിക്കുന്ന കൃത്രിമ കൈയും അതിനു പിന്നില്‍ തയാറാക്കിവച്ചിരിക്കുന്ന തോക്കും ഇവര്‍ക്കുണ്ടാകും. സത്യപ്രതിജ്ഞയ്ക്കു ശേഷം പെന്‍സില്‍വാനിയ നഗരവിഥീകളില്‍ കൂടി നടന്ന ട്രംപിനും കുടുംബത്തിനുമൊപ്പം ഈ ബോഡിഗാര്‍ഡും ഉണ്ടായിരുന്നു. ഏറെ സമയം നടന്നിട്ടും ഇയാളുടെ ഒരു കൈ മാത്രം ചലിക്കുന്നുണ്ടായിരുന്നില്ല. ഈ കൈയ്ക്കു പിന്നില്‍ ഒളിപ്പിച്ച വച്ച തോക്കാണെന്നു ദേശിയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തു വിടുകയും ചെയ്തിട്ടുണ്ട്