ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ശബരിമല ദർശനം നടത്തി

1

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് ഇന്ന് രാവിലെ നാലു മണിയോടെ പുറപ്പെട്ട നാലംഗ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് രാവിലെ പത്തരയോടെ പോലീസിന്‍റെ പ്രത്യേക സുരക്ഷയിൽ ശബരിമല ദർശനം നടത്തി.സ്ത്രീവേഷത്തി തന്നെയാണ് ഇവർ ദർശനം നടത്തിയത്. കഴിഞ്ഞ ദിവസം ദര്‍ശനത്തിനെത്തിയ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് സംഘത്തെ എരുമേലിയില്‍ വെച്ച് പൊലീസ് തിരിച്ചയച്ചത് വിവാദമായിരുന്നു. സാരി ഉടുത്ത് ശബരിമല കയറുന്നത് പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്നും അതിനാല്‍ പുരുഷന്മാരുടെ വസ്ത്രം ധരിക്കണമെന്നുമായിരുന്നു എരുമേലി പൊലീസിന്റെ നിലപാട്. ഇതിന് തയ്യാറാകാത്തതിനെ തുടര്‍ന്നാണ് ഇവരെ തിരിച്ചയച്ചത്. തുടർന്ന് ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സമിതിയെ നേരിട്ട് കണ്ട് ഇവർ പരാതി നൽകി.ഇവർ ദർശനം നടത്തുന്നതിൽ ആചാരലംഘനമുണ്ടാകുന്നില്ല എന്ന് തന്ത്രി കുടുംബവും പന്തളം കൊട്ടാരവും അറിയിച്ചതിനെ തുടർന്നാണ് ഇവർക്ക് ദർശനത്തിന് അനുമതി ലഭിച്ചത്.കനത്ത പോലീസ് സന്നാഹത്തോടുകൂടെയാണ് നാലംഗ ട്രാൻസ്‍ ജെൻഡേർസ് മലചവിട്ടി അയ്യപ്പ ദർശനം പൂർത്തിയാക്കിയത്.