ട്രാൻസ്‌ജെൻഡേഴ്‌സിനെ ഒ.ബി.സി പട്ടികയിൽ പരിഗണിക്കാൻ കേന്ദ്ര സർക്കാർ നീക്കം

0

ട്രാൻസ്‌ജെൻഡേഴ്‌സിനെ ഒ.ബി.സി പട്ടികയിൽ പരിഗണിക്കാൻ കേന്ദ്ര സർക്കാർ നീക്കം . സംവരണം നൽകുന്നതിനാണ് ഒ.ബി.സി പട്ടികയുടെ ഭാഗമാക്കുന്നത്. വിദ്യാഭ്യാസം, തൊഴിൽ അടക്കമുള്ള മേഖലകളിൽ ട്രാൻസ്‌ജെൻഡേഴ്‌സിന് ഒ.ബി.സി പ്രാതിനിധ്യം നൽകാനാണ് നടപടികൾ തുടങ്ങിയത്.

സുപ്രിംകോടതിയുടെ ഉത്തരവിന് തുടർച്ചയാണ് കേന്ദ്രസർക്കാർ നടപടി. സാമൂഹ്യക്ഷേമമന്ത്രാലയം ട്രാൻസ്‌ജെൻഡേഴ്‌സിനെ ഒ.ബി.സി പട്ടികയിൽ ഉൾപ്പെടുത്താൻ നിർദേശിച്ചു.