സിംഗപ്പൂരിൽ ചെന്നാൽ പരസ്യമായി വഴക്കുണ്ടാക്കരുത്,തായ്ലാൻഡിൽ പോയാൽ അവിടുത്തെ രാജാധിപത്യത്തെ വിമർശിക്കാൻ പാടില്ല, സൗദിയിൽ ചെന്ന് ഡാൻസ് കളിക്കാൻ പാടില്ല; ചില രാജ്യങ്ങളില്‍ നിലനില്‍ക്കുന്ന വിചിത്രമായ വിലക്കുകളെ കുറിച്ചറിയാം

0

യാത്ര ചെയ്യാന്‍ എല്ലാവര്ക്കും ഇഷ്ടമാണ് .അത് വിദേശയാത്ര ആണെങ്കിലോ ? ഡബിള്‍ ഓക്കേ .എന്നാല്‍ പല രാജ്യങ്ങളിലും നിലനില്‍ക്കുന്ന ചില വിചിത്ര നിയമങ്ങളെ കുറിച്ച് പലപ്പോഴും സഞ്ചാരികള്‍ അറിയണം എന്നില്ല .ട്രാവല്‍ ഏജന്‍സിക്കാരും യാത്രക്ക് മുന്പ് ചിലപ്പോള്‍ ഇത്തരം മുന്നറിയിപ്പ് നമ്മള്‍ക്ക് നല്‍കണം എന്ന് നിര്‍ബന്ധമില്ല .അത് കൊണ്ട് തന്നെ ചിലപ്പോള്‍ മറ്റു രാജ്യങ്ങളില്‍ പോയി അബദ്ധങ്ങളില്‍ ചാടാന്‍ സാധ്യത ഉണ്ട് . ഓരോ രാജ്യത്തും ചെയ്യാനും ചെയ്യാന്‍ പാടില്ലാത്തതുമായ നിരവധി കാര്യങ്ങള്‍ ഉണ്ട് .അത് പാലിച്ചില്ലെങ്കില്‍ ജയിലില്‍ കിടക്കാം എന്ന് ചുരുക്കം . ഇത്തരം നിയമങ്ങളെക്കുറിച്ച് അറിവ് നൽകുന്ന ഒരു ഇൻഫോഗ്രാഫിക്ക് ലോ ഫേമായ കൂനെ ആൻഡ് കോൺവേ ഇപ്പോൾ പുറത്തിറങ്ങിയിട്ടുണ്ട്.

സൗദിയിൽ ചെന്ന് ഡാൻസ് കളിക്കാൻ പാടില്ല എന്ന കാര്യം അറിയാമോ .എന്നാല്‍ കേട്ടോളൂ സൌദിയില്‍ പരസ്യമായി നൃത്തം ചെയ്യാന്‍ കഴിയില്ല .എന്നാല്‍ ബാക്കി കൂടി കേട്ടോളൂ കൊച്ചുപാവാട ഇട്ട് ഉഗാണ്ടക്ക് പോകനെ പാടില്ല, നാസിസത്തിന്റെ ഈറ്റില്ലമായ ജർമനിയിൽ ചെന്ന് നാസിസത്തെ സ്തുതിച്ചാൽ ജർമനിയും സഹിക്കില്ലെന്നറിയുക.

തീര്‍ന്നില്ല സൗദിയിൽ സ്ത്രീകൾ പൊതുസ്ഥലത്ത് പുരുഷന്മാർക്കൊപ്പം മാത്രമേ സഞ്ചരിക്കാൻ പാടുള്ളൂ.യുഎഇയിൽ ആൽക്കഹോൾ ചില പ്രത്യേക സന്ദർഭങ്ങളിൽ അനുവദിച്ചിട്ടുണ്ടെങ്കിലും പൊതുസ്ഥലങ്ങളിൽ മദ്യപിച്ച് നടക്കുന്നത് അനുവദിച്ചിട്ടില്ല. ക്യൂബയിൽ മിലിട്ടറി, പൊലീസ് റെയിൽവേസ്, എയർപോർട്ട്, എന്നിവയുടെ ഫോട്ടോ ആരും പകർത്താൻ പാടില്ല. അതു പോലെ തന്നെ ഇവിടെ സ്ത്രീകളുടെ വസ്ത്രം പുരുഷന്മാരും നേരെ മറിച്ചും അണിയാൻ പാടില്ല. തായ്ലാൻഡിൽ പോയാൽ അവിടുത്തെ രാജാധിപത്യത്തെ വിമർശിക്കാൻ പാടില്ല.ഇങ്ങനെ ചെയ്താൽ 15 വർഷത്തോളം ജയിൽ ശിക്ഷ ലഭിച്ചേക്കാം. അതു പോലെ തന്നെ ഷർട്ടിടാതെ കാർ ഡ്രൈവ് ചെയ്യാനും പാടില്ല. സിംഗപ്പൂരിൽ ചെന്നാൽ പരസ്യമായി വഴക്കുണ്ടാക്കരുതെന്ന് മാത്രമല്ല പൊതുസ്ഥലങ്ങളിൽ പുക വലിക്കാനും പാടില്ല. മലേഷ്യയിൽ കടുത്ത ഇറക്കുമതി കയറ്റുമതി നിയന്ത്രണങ്ങളുണ്ട്. മരുന്നുകൾ, ബിസിനസ് ഉപകരണങ്ങൾ, കറൻസി, പുസ്തകങ്ങൾ, ഇതനുസരിച്ച് അപകടകരമോ അല്ലെങ്കിൽ പൊതു താൽപര്യത്തിന് ദോഷകരമായതോ ആയ രീതിയിലുള്ള ഏത് വസ്തുക്കളും ഇവിടേക്ക് കൊണ്ടു വരുന്നതിനും കൊണ്ടു പോകുന്നതിനും കടുത്ത ചട്ടങ്ങളുണ്ട്.

അൾജീരിയയിൽ മുസ്ലീങ്ങളല്ലാത്ത മറ്റ് മതസ്ഥർക്ക് ആരാധനയ്ക്ക് പരിമിതികളുണ്ട്. ഇവിടെ മതപരിവർത്തനവും മുസ്ലീമല്ലാത്ത മറ്റഅവിശ്വാസങ്ങളെ സ്തുതിച്ചുള്ള സംഭാഷണങ്ങളും നിരോധിച്ചിട്ടുണ്ട്. തോക്ക്, കത്തി, മറ്റ് അപകടകരങ്ങളായ ആയുധങ്ങളുമായി സഞ്ചരിക്കുന്നതും മരിജുവാന പോലുള്ള ലഹരി സാധനങ്ങൾ കൈവശം വയ്ക്കുന്നതും മെക്സിക്കോയിൽ നിരോധിച്ചിട്ടുണ്ട്. ഇതിന് പുറമെ ഇവിടെ പരസ്യമായി പ്രകോപനപരമായ വാക്കുകൾ ഉച്ചത്തിൽ പറയുന്നതും നിരോധിച്ചിട്ടുണ്ട്. റഷ്യയിൽ പ്രാചീനമായ സാധനങ്ങൾ തോന്നിയമാതിരി നമുക്ക് കൊണ്ട് നടക്കാൻ പാടില്ല. ഇതിന് സാംസ്‌കാരികമായും ചരിത്രപരമായ മൂല്യമില്ലെന്ന് തെളിയിക്കുന്ന എക്സ്പ്ലിസിറ്റ് സർട്ടിഫിക്കറ്റ് ഈ അവസരത്തിൽ കൈയിൽ കരുതേണ്ടതുണ്ട്.ഇപ്പോള്‍ മനസ്സിലായില്ലേ നമ്മുടെ നാട് പോലെയല്ല പല നാടുകളും എന്ന് .ഇതെല്ലം പാലിക്കാതെ അവിടെയൊക്കെ സഞ്ചരിക്കാം എന്ന് കരുതിയാല്‍ പിന്നെ ഉള്ള കാലം ജയിലില്‍ കഴിയാം