ഒളിച്ചിരിക്കുന്നതു 800 കോടി രൂപയുടെ നിധി

0

800 കോടി രൂപയുടെ നിധി. കേള്‍ക്കുമ്പോള്‍ തന്നെ ആശ്ചര്യം തോന്നുന്ന ആ നിധിയ്ക്ക് പിന്നാലെ ഒരുകൂട്ടം ആളുകള്‍ ഓടാന്‍ തുടങ്ങിയിട്ട് കാലങ്ങള്‍ ആയി. ഇന്ത്യൻ മഹാസമുദ്രത്തിലെ ഈ ദ്വീപസമൂഹത്തിൽ പണ്ട് കടൽകൊള്ളക്കാർ ഒളിപ്പിച്ചതാണത്രേ ഈ വൻനിക്ഷേപം. സേഷെൽസിലെ ഏറ്റവും വലിയ ദ്വീപായ മാഹി കേന്ദ്രീകരിച്ചാണ് ഈ നിധി വേട്ട അധികവും നടക്കുന്നത് .പക്ഷെ ആര്‍ക്കും ഇത് വരെ സംഭവം കിട്ടിയിട്ടില്ല.

പതിറ്റാണ്ടുകൾക്കു മുമ്പേ തുടങ്ങിയതാണ് സേഷെൽസുകാരുടെ ഈ നിധിവേട്ട. കാടും കടലും അരിച്ചുപെറുക്കുന്നതിനിടെ രണ്ടു പേർ മരിക്കുകപോലും ഉണ്ടായി.റെഗിനാൾഡ് ഹെർബർട്ടിനെയാണ് ദ്വീപിലെ സുപ്രധാന നിധിവേട്ടക്കാരനായി അറിയപ്പെടുന്നത്. നിധി മനുഷ്യൻ എന്ന് അറിയപ്പെട്ട ഇദ്ദേഹം 27 കൊല്ലത്തോളം അന്വേഷണം തുടർന്നു. 1977-ലാണ് ഹെർബർട്ട് മരിക്കുന്നത്. എന്നാൽ നിധിക്കു വേണ്ടിയുള്ള അന്വേഷണം അദ്ദേഹത്തിന്റെ മകനിലൂടെ ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു.

കടൽക്കൊള്ളക്കാരുടെ ചരിത്രത്തിലെ ഏറ്റവും വലിയ നിധി എന്ന് വിശേഷിപ്പിക്കുന്ന, കുപ്രസിദ്ധ കൊള്ളക്കാരൻ ഒലിവർ ലെവാഷറിന്റെ മോഷണമുതൽ ഈ ദ്വീപസമൂഹത്തിൽ ഒളിപ്പിച്ചിരിക്കുന്നു എന്നാണ് കരുതുന്നത്. സ്വർണം, വെള്ളി, അമൂല്യരത്നങ്ങൾ എന്നിവ ഇതില്‍ ഉണ്ടെന്നാണ് പറയുന്നത്. ഇത് തേടിയാണ് നിധിവേട്ടക്കാര്‍ നടക്കുന്നത്. പക്ഷെ ഒളിപ്പിച്ച ആള്‍ക്ക് മാത്രമേ അത് ഇപ്പോഴും എവിടെ ഉണ്ടെന്നു അറിയുകയുള്ളൂ.