അബുൾ ബജന്ദാർ ഇനി വൃക്ഷ മനുഷ്യൻ അല്ല

0

വൃക്ഷ മനുഷ്യൻ എന്ന് അറിയപ്പെട്ട അബുൽ ബജദാർ ഇനി ആ പേരിൽ അറിയപ്പെടാൻ ഇഷ്ടപ്പെടുന്നില്ല. കൈകാലുകൾ വൃക്ഷ ശിഖരങ്ങളെ പോലെ കാണപ്പെട്ട ഈ ബംഗ്ലാദേശുകാരൻ ആ രൂപത്തിൽ നിന്ന് മുക്തനാണ്. ലോകത്ത് നാലുപേർക്ക് മാത്രം കണ്ടിട്ടുള്ള അപൂർവ്വ രോഗമായിരുന്നു ഈ ഇരുപത്തിയേഴ്കാരനെ ബാധിച്ചത്.


കയ്യിലും കാലിലും അരിമ്പാറകൾ വളർന്നതാണ് ഇയാളെ ദുരിതത്തിൽ ആഴ്ത്തിയത്. ജനിതക പ്രശ്നമാണ് ഈ രോഗാവസ്ഥയ്ക്ക് കാരണം. ധാക്ക മെഡിക്കൽ കോളേജിലെ ചികിത്സ വഴി ഇപ്പോൾ ബജന്ദാർ ഈ അവസ്ഥയിൽ നിന്ന് മുക്തമായി . സൗജന്യമായാണ് ആശുപത്രി അധികൃതർ ചികിത്സിച്ചത്. ഒരുവർഷത്തിനിടെ 16 ശസ്ത്രക്രിയകളാണ് ബജന്ദാറിന്റെ കയ്യിലും കാലിലുമായി നടത്തിയത്. അഞ്ച് കിലോ അരിമ്പാറകളാണ് ഇയാളുടെ ശരീരത്തിൽ നിന്ന് നീക്കം ചെയ്തത്.