അത്ഭുതകൂട്ടുകളുടെ വംശീയവൈദ്യന്‍

0
രാജൻ വൈദ്യർ

ആദിവാസി ഗോത്ര വിഭാഗങ്ങളെ കുറിച്ചും ,അവരുടെ ചികിത്സ രീതികളെ കുറിച്ചും ഒട്ടനവധി വാമൊഴികളുടെ നാഗരിക വൃത്താന്തങ്ങളെ നമ്മൾ കേട്ടുപഴകിയിട്ടുള്ളൂ .കാടിൻറെ മക്കൾ , കാടു കനിക്ക ൾ ഭക്ഷിക്കുന്നവർ ഉടുക്കും കുന്തവുമേന്തി ,കാടു വിറപ്പിക്കുന്ന അപരിഷ്‌കൃതർ . അടുത്തറിയുമ്പോൾമാത്രം തിരിരുത്തപ്പെടുന്ന ചില ധാരണകളുണ്ട് . ഒരു പക്ഷേ അവയെ തേടി പോകേണ്ടിവരും . അങ്ങനെ ഒരു പുറപ്പാടായിരുന്നു വയനാടൻ കുറിച്യ സമുദായത്തിലെ നിട്ടറ രാജൻ വൈദ്യരെ തേടി മാനന്തവാടിയിലെ ആയുർഭവനിലേക് …….
പാരമ്പര്യ വൈദ്യനെന്നു കേട്ടപ്പോൾ അപരിഷ്‌കൃതമായ രൂപമാണ് പ്രതീക്ഷിച്ചതെങ്കിലും ,നേരിൽ കണ്ടത് ഉള്ളിലെ അറിവുകളുടെ തെളിച്ചമുള്ള നിറിഞ്ഞ ചിരിയുള്ള മുഖം .ഉറച്ച നിലപാടുകൾ .ഗുരുപരമ്പരയോടുള്ള മുഴുവൻ സ്നേഹവും ബഹുമാനവും കണ്ണിൽ കാത്തു സൂക്ഷിക്കുന്ന പ്രകൃതിയെ തൊട്ടറിഞ്ഞ മനുഷ്യൻ .രോഗിയുടെ നാഡിമിടിപ്പ് തൊട്ടറിഞ്ഞു രോഗാവസ്ഥ മനസിലാക്കി ചികിത്സ നൽകുക. അതാണു രാജൻ വൈദ്യരുടെ വംശീയവൈദ്യം.


മനുഷ്യൻ ഉണ്ടായ കാലംമുതൽ തന്നെ രോഗങ്ങളും ഉണ്ടായി എന്നുതന്നെവേണം കരുതാൻ .അവയ്ക്ക് പ്രതിവിധികാണാൻ അന്നുമുതൽ തന്നെ വിശേഷബുദ്ധിയുള്ള മനുഷ്യൻ പരിശ്രമിച്ചിരുന്നു . അത്തരത്തിൽ മറ്റൊരു വൈദ്യശാസ്ത്രവും നിലവിലില്ലാത്ത ഒരുകലത്ത് രൂപം പ്രാപിച്ചതും പരിപുഷ്ടമാക്കപ്പെട്ടതുമായ രീതിയാണ് വംശീയ വൈദ്യം ….അഥവാ ആദിവാസി പാരമ്പര്യ വൈദ്യം .ഉദ്ദേശം മുപ്പത്തിയേഴ് ജാതിപ്പേരുകളിൽ അറിയപ്പെടുന്ന ആദിവാസി വിഭാഗങ്ങളുടെ ആചാരങ്ങൾക് അനുസ്‌തൃതമായിട്ടാണ് വംശീയ വൈദ്യം നിലകൊള്ളുന്നത് .കുറിച്യരുടെ ചികിത്സ ആവണമെന്നില്ല മറ്റു വിഭാഗക്കാരുടേത്.അവിടെയാണ് രാജൻ വൈദ്യർ മറ്റുള്ളവരിൽനിന്നും വ്യത്യസ്തനാവുന്നത്.
മരുന്നുശാലകളിലോ ,മറ്റു വൈദ്യശാസ്ത്ര ഗ്രന്ഥങ്ങളിലോ അനേഷിച്ചാൽ കിട്ടാത്ത അമൂല്യ ഔഷധ കൂട്ടുകളാണ് വൈദ്യരുടെ കൈവശം ഉള്ളത്.


വാതരോഗങ്ങൾ ,വന്ധ്യതാ ,ഒടിവ് ,ചതവ്, മറ്റു മാറാവ്യാധികൾ ഇവയെക്കൊക്കെ വേണ്ടിയുള്ള ഫലപ്രദമായ ചികിത്സയാണു ആയുർഭവനിലുള്ളത്.ഒരു ഡോക്ടറുടെയും പ്രിസ്ക്ബിഷൻ ഇല്ലാതെ നാഡിമിടിപ്പ് തൊട്ടറിഞ്ഞു സ്വന്തം അനുഭവസമ്പത്തിലൂടെ പച്ച മരുന്നുകൾ മാത്രം കൂട്ടിച്ചേർത്തുണ്ടാക്കിയ ഔഷധ കൂട്ടുകളാണ് വൈദ്യർ രോഗികൾക്ക് നൽകുന്നത്.അമൂല്യമായ ഈ ഔഷധക്കൂട്ടിലൂടെ രോഗമുക്തി നേടിയവർ ഒട്ടനവധിയാണ് ഇന്ന് നമ്മുടെ സമൂഹം നേരിടുന്ന ക്യൻസ്‌റിനും ,വന്ധ്യതയ്ക്കും വരെ പ്രതിവിധികളുണ്ട് .വൈദ്യരുടെ ഔഷധക്കൂട്ടിൽ .
പച്ച മരുന്നുകളാണ് ഉപയോഗിക്കുന്നതെങ്കിൽപോലും ആയുർവേദത്തിന്റെ മറ്റൊരു വിധിക്കൂട്ടല്ല വംശീയ വൈദ്യം.ഔഷധ നിർമ്മാണ വിധികളും അതിന്റെ കൂട്ടിച്ചേർക്കലും,അതത് ഗോത്ര വിഭാഗങ്ങളുടെ ആചാര അനുഷ്ടാങ്ങൾക് അനുസരിച്ചാണ് .
ടെൻഷനും പിരിമുറുക്കങ്ങളും നിറഞ്ഞ തിരക്കുപിടിച്ച ജീവിതത്തിൽ ആന്റി ബയോട്ടിക്കുകളെ സന്തത സഹചാരികളാക്കുന്നവർക് തന്റെ ചികിത്സ രീതികൾ ഏറെ ആശ്വാസകരമാകുമെന്ന ഉറച്ച വിശ്വാസം ഈ വൈദ്യനുണ്ട്.അതുകൊണ്ട് തന്നെ പേറ്റൻറ് സംസ്കാരത്തിൽ മുഴുകികിടക്കുന്ന ആതുര സേവന ശാലകളിൽ നിന്നും ആയുർ ഭവൻ തികച്ചും വ്യത്യസ്തമാണ് .ഇത് പ്രകൃതി യിലേക്കുള്ള തികഞ്ഞ യാത്രയാണ്….

ടിവ് ,ചതവ്, മറ്റു മാറാവ്യാധികൾ ഇവയെക്കൊക്കെ വേണ്ടിയുള്ള ഫലപ്രദമായ ചികിത്സയാണു ആയുർഭവനിലുള്ളത്.ഒരു ഡോക്ടറുടെയും പ്രിസ്ക്ബിഷൻ ഇല്ലാതെ നാഡിമിടിപ്പ് തൊട്ടറിഞ്ഞു സ്വന്തം അനുഭവസമ്പത്തിലൂടെ പച്ച മരുന്നുകൾ മാത്രം കൂട്ടിച്ചേർത്തുണ്ടാക്കിയ ഔഷധ കൂട്ടുകളാണ് വൈദ്യർ രോഗികൾക്ക് നൽകുന്നത്.അമൂല്യമായ ഈ ഔഷധക്കൂട്ടിലൂടെ രോഗമുക്തി നേടിയവർ ഒട്ടനവധിയാണ് ഇന്ന് നമ്മുടെ സമൂഹം നേരിടുന്ന ക്യൻസ്‌റിനും ,വന്ധ്യതയ്ക്കും വരെ പ്രതിവിധികളുണ്ട് .വൈദ്യരുടെ ഔഷധക്കൂട്ടിൽ .
പച്ച മരുന്നുകളാണ് ഉപയോഗിക്കുന്നതെങ്കിൽപോലും ആയുർവേദത്തിന്റെ മറ്റൊരു വിധിക്കൂട്ടല്ല വംശീയ വൈദ്യം.ഔഷധ നിർമ്മാണ വിധികളും അതിന്റെ കൂട്ടിച്ചേർക്കലും,അതത് ഗോത്ര വിഭാഗങ്ങളുടെ ആചാര അനുഷ്ടാങ്ങൾക് അനുസരിച്ചാണ് .


ടെൻഷനും പിരിമുറുക്കങ്ങളും നിറഞ്ഞ തിരക്കുപിടിച്ച ജീവിതത്തിൽ ആന്റി ബയോട്ടിക്കുകളെ സന്തത സഹചാരികളാക്കുന്നവർക് തന്റെ ചികിത്സ രീതികൾ ഏറെ ആശ്വാസകരമാകുമെന്ന ഉറച്ച വിശ്വാസം ഈ വൈദ്യനുണ്ട്.അതുകൊണ്ട് തന്നെ പേറ്റൻറ് സംസ്കാരത്തിൽ മുഴുകികിടക്കുന്ന ആതുര സേവന ശാലകളിൽ നിന്നും ആയുർ ഭവൻ തികച്ചും വ്യത്യസ്തമാണ് .ഇത് പ്രകൃതി യിലേക്കുള്ള തികഞ്ഞ യാത്രയാണ്….

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.