ഇതുവരെയുള്ള ഡിസ്‌ലൈക്കുകളെല്ലാം മാറ്റാൻ ഈ ഒരു ഗാനം മതി; , ഒരു അഡാർ ലൗവ്വിലെ ഒരു ആഡാറു പാട്ട്

ഇതുവരെയുള്ള ഡിസ്‌ലൈക്കുകളെല്ലാം മാറ്റാൻ ഈ ഒരു ഗാനം മതി; , ഒരു അഡാർ ലൗവ്വിലെ ഒരു ആഡാറു പാട്ട്
image (3)

ഡിസ്‌ലൈകുകളുടെ  പെരുമഴ കൊണ്ട്  ഏറെ ശ്രദ്ധ നേടിയ ചിത്രമാണ്  ഒമർ ലുലു സംവിധാനം ചെയ്ത  'ഒരു അഡാർ ലൗ'. 'ഫ്രീക്ക് പെണ്ണേ' എന്ന ഗാനത്തിനായിരുന്നു ഏറ്റവും കൂടുതൽ ഡിസ്‌ലൈക്ക് കിട്ടിയത്. ഇതാ വീണ്ടും പുതിയൊരു ഗാനവുമായി എത്തിയിരിക്കുകയാണ് ഒമർ ലുലുവും സംഘവും. ഇതിന് ഡിസ്‌ലൈകുകളുടെ അല്ല  ലൈക്കുകളുടെ പെരുമഴയാവും എന്ന കാര്യം ഉറപ്പാണ്. കലാഭവൻ മണിയുടെ ഗാനങ്ങൾ കോർത്തിണക്കിയ മാഷ്അപ്പ് ആണ് പുതിയ പാട്ട്. മലയാളികൾ എന്നും ഹൃദയത്തിൽ സൂക്ഷിച്ച കലാഭവൻ മണിയുടെ  ഒരുപിടി നല്ല ഗാനങ്ങൾ കോർത്തിണക്കിയാണ് പുതിയ പാട്ട് നിർമ്മിച്ചിരിക്കുന്നത്. ഷാൻ റഹ്മാൻ ആണ് ഗാനങ്ങൾ പുനരാവിഷ്കരിച്ചത്.

മികച്ച പ്രതികരണമാണ് ഈ മാഷ്അപ്പിനു ലഭിക്കുന്നത്. മാണി ഇന്നും നമ്മുടെയെല്ലാം  മനസ്സിൽ ജീവിക്കുന്നു എന്ന്  ഈ പാട്ട് വീണ്ടും തെളിയിക്കുന്നു. റിലീസ് ചെയ്തു മണിക്കൂറുകൾക്കകം രണ്ടുലക്ഷത്തോളം ആളുകളാണ് ഗാനം യൂട്യുബിൽ കണ്ടത്. ചിത്രം ഏറെ വിമര്‍ശനം നേരിടുമ്പോഴും ഗാനങ്ങൾക്കു മികച്ച പ്രതികരണമാണു ലഭിക്കുന്നത്. ഇതിനു ഞങ്ങൾ മലയാളികൾ ഒരിക്കലും ഡിസ്‌ലൈക്ക് ചെയ്യില്ല,കാരണം ഇതു ഞങ്ങളുടെ മണിച്ചേട്ടന്റെ പാട്ടാണ്' എന്നിങ്ങനെയാണു പലരുടെയും കമന്റുകൾ. ഇതുവരെയുള്ള ഡിസ്‌ലൈക്കുകളെല്ലാം മാറ്റാൻ ഈ ഒരു ഗാനം മതിയെന്ന് അഭിപ്രായം പറയുന്നവരും ഉണ്ട്. മാണിക്യ മലരായ പൂവി എന്ന ഗാനം യൂട്യൂബിൽ ഏറ്റവും കൂടുതൽ കാഴ്ചക്കാരുള്ള രണ്ടാമത്തെ മലയാളം ഗാനമാണ്.

Read more

ധാക്കയിലെ വിസ അപേക്ഷ കേന്ദ്രം അടച്ചുപൂട്ടി ഇന്ത്യ; തീരുമാനം സുരക്ഷാ ആശങ്ക നിലനിൽക്കെ

ധാക്കയിലെ വിസ അപേക്ഷ കേന്ദ്രം അടച്ചുപൂട്ടി ഇന്ത്യ; തീരുമാനം സുരക്ഷാ ആശങ്ക നിലനിൽക്കെ

ന്യൂഡല്‍ഹി: ധാക്കയിലെ വിസാ അപേക്ഷാ കേന്ദ്രം (ഐവിഎസി) അടച്ചുപൂട്ടി ഇന്ത്യ. തീവ്രവാദ സംഘടനകളുടെ ഭീഷണിയും ബംഗ്ലാദേശി നേതാക്കളുടെ ഇന്ത്യാ

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു. സാംസ്കാരിക മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്നാണ് അവസാനനിമിഷം പ്രഖ്യാ