കൗ ഹഗ് ഡേ പിൻവലിച്ചത് തന്നെ വേദനിപ്പിച്ചു..; വാലന്‍റൈൻസ് ഡേക്കായി ഇനി പുതിയ പദ്ധതി കണ്ടെത്തണം

കൗ ഹഗ് ഡേ പിൻവലിച്ചത് തന്നെ വേദനിപ്പിച്ചു..; വാലന്‍റൈൻസ് ഡേക്കായി ഇനി പുതിയ പദ്ധതി കണ്ടെത്തണം
67-1561646735-1623046539

കൗ ഹഗ് ഡേ പിൻവലിച്ചെന്നുള്ള വാർത്ത തന്നെ വേദനിപ്പിച്ചതായും ഇനി വാലന്‍റൈൻസ് ഡേക്കായി പുതിയ പദ്ധതി തയ്യാറാക്കേണ്ടി വരുമെന്നും തൃണമൂൽ എംപി മഹുവ മൊയ്ത്ര. വാലന്‍റൈൻസ് ഡേ കൗ ഹഗ് ഡേ അയി ആചരിക്കണമെന്ന കേന്ദ്ര സർക്കാരിന്‍റെ ഉത്തരവിനെ പരിഹസിച്ചുകൊണ്ടായിരുന്നു എംപിയുടെ ട്വീറ്റ്.

പ്രണയദിനത്തിൽ പശുവിനെ കെട്ടിപിടിക്കണമെന്ന നിർദ്ദേശം പുറത്തിറങ്ങിയതിനു പിന്നാലെ നിരവധി ട്രോളുകളാണ് നിരന്നത്. വലിയ പരിഹാസത്തിന് വഴി വച്ചത്തോടെ ഇന്നലെയാണ് കേന്ദ്ര മന്ത്രാലയം ഉത്തരവ് പിൻവലിച്ചത്.

ഫെബ്രുവരി ആറിനാണ് കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡ് കൗ ഹഗ് ഡേ സര്‍ക്കുലര്‍ പുറത്തിറക്കിയത്. കേന്ദ്ര മൃഗ സംരക്ഷണ മന്ത്രാലയത്തിന്‍റെ നിർദ്ദേശപ്രകാരമായിരുന്നു ഉത്തരവ്. പാശ്ചാത്യ സംസ്‌കാരത്തിന്‍റെ അതിപ്രസരം നമ്മുടെ പൈതൃകത്തെ ഇല്ലാതാക്കുന്നുണ്ടെന്നും, മനുഷ്യരാശിയുടെ സമൃദ്ധിക്കും ഉയര്‍ച്ചക്കു കാരണം ഗോമാതാവാണെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു. എന്തായാലും കടുത്ത വിമര്‍ശനം ഉയര്‍ന്നപ്പോൾ ഉത്തരവ് പിന്‍വലിക്കേണ്ട സാഹചര്യം ഉടലെടുക്കുകയായിരുന്നു.

Read more

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

തിരുവനന്തപുരം: ഐ.എഫ്‌.എഫ്‌.കെയുടെ ഭാഗമായി ഞായറാഴ്ച നടന്ന ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം: അധികാരം, ലിംഗം, രാഷ്ട്രീയം എന്ന ഓപ്പൺ ഫോറം, സി

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം