ഹോക്കിയില്‍ ഇന്ത്യയ്ക്ക് ഇരട്ട കിരീടം

ഏഷ്യന്‍സ് ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്താനെ കീഴടക്കി ഇന്ത്യ കിരീടമണിഞ്ഞു. ഉദ്വേഗഭരിതമായ മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഇന്ത്യന്‍ വിജയം. ഇന്ത്യയ്ക്ക് വേണ്ടി രൂപീന്ദര്‍പാല്‍ സിങ്ങ്, അഫാന്‍ യൂസഫ്, നിക്കന്‍ തിമയ്യ എന്നിവര്‍ ലക്ഷ്യം കണ്ടെത്തി

ഹോക്കിയില്‍ ഇന്ത്യയ്ക്ക് ഇരട്ട കിരീടം
tropy

ഏഷ്യന്‍സ് ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്താനെ കീഴടക്കി ഇന്ത്യ കിരീടമണിഞ്ഞു. ഉദ്വേഗഭരിതമായ മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഇന്ത്യന്‍ വിജയം. ഇന്ത്യയ്ക്ക് വേണ്ടി രൂപീന്ദര്‍പാല്‍ സിങ്ങ്, അഫാന്‍ യൂസഫ്, നിക്കന്‍ തിമയ്യ എന്നിവര്‍ ലക്ഷ്യം കണ്ടെത്തി. പാക് നിരയില്‍ അലീം ബിലാല്‍, അലി ഷാന്‍ എന്നിവര്‍ ഗോള്‍ കണ്ടെത്തി. സകോര്‍:3-2

മലേഷ്യയിലെ ക്വന്റണില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാകിസ്താനെതിരെ രണ്ടിനെതിരെ മൂന്ന് ഗോളിനായിരുന്നു ഇന്ത്യന്‍ സീനിയര്‍ ടീമിന്റെ വിജയം. മടക്കമില്ലാത്ത രണ്ട് ഗോളിന് മുന്നിട്ടു നിന്നശേഷം സമനില വഴങ്ങിയശേഷമാണ് ഇന്ത്യ വിജയിച്ചത്. പകുതി സമയത്ത് ഒന്നിനെതിരെ രണ്ട് ഗോളിന് മുന്നിലായിരുന്നു ഇന്ത്യ. ഇത് രണ്ടാം തവണയാണ് ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി സ്വന്തമാക്കുന്നത്.2011ൽ നടന്ന പ്രഥമ ടൂർണമെന്റിൽ ഇന്ത്യയായിരുന്നു ചാമ്പ്യന്മാർ. അതു കഴിഞ്ഞ് അഞ്ചു വർഷത്തിനുശേഷമാണ് ഇന്ത്യ കിരീടം തിരിച്ചുപിടിക്കുന്നത്. അന്നും പാകിസ്താനെയായിരുന്നു ഇന്ത്യ തോൽപിച്ചത്.

Read more

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

തിരുവനന്തപുരം: ഐ.എഫ്‌.എഫ്‌.കെയുടെ ഭാഗമായി ഞായറാഴ്ച നടന്ന ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം: അധികാരം, ലിംഗം, രാഷ്ട്രീയം എന്ന ഓപ്പൺ ഫോറം, സി

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം