സിറിയൻ മാർക്കറ്റിൽ ഭീകരാക്രമണം; 40 മരണം

0

അങ്കാരാ ∙ വടക്കൻ സിറിയയിലെ അഫ്രിൻ നഗരത്തിൽ ഭീകരാക്രമണത്തിൽ 11 കുട്ടികൾ ഉൾപ്പെടെ 40 പേർ കൊല്ലപ്പെട്ടു. സിറിയയിലെ കുർദ് വിമതപോരാളികളാണ് (വൈപിജി) ആക്രമണത്തിനു പിന്നിലെന്നു തുർക്കി പ്രതിരോധ മന്ത്രാലയം ആരോപിച്ചെങ്കിലും ഇവർ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. ആക്രമണത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

2018 ജനുവരിയില്‍ തുര്‍ക്കി സൈനിക നടപടിയിലൂടെ കുര്‍ദുകളുടെ സ്വാധീനത്തിന് തടയിട്ട നഗരമാണ് അഫ്രിന്‍. ടാങ്കര്‍ ആക്രമണത്തില്‍ ധാരാളം കെട്ടിടങ്ങള്‍ക്കും കേടുപാടുപറ്റി. റമസാന്‍ നോമ്പ് തുറക്കുന്നതിനായി സാധനങ്ങള്‍ വാങ്ങാന്‍ ചന്തയിലെത്തിയെ ആളുകള്‍ക്കുനേരെയായിരുന്നു ആക്രമണം. ആക്രമണത്തെ യുഎസ് അപലപിച്ചു.