കോവിഡ് വാക്‌സിൻ എടുക്കാൻ ആരെയും നിർബന്ധിക്കരുത്; ഡൊണാള്‍ഡ് ട്രംപ്

1

ഫ്‌ളോറിഡ: അമേരിക്കയിലെ നിരവധി സംസ്ഥാനങ്ങള്‍ വാക്‌സിന്‍ പാസ് പോര്‍ട്ടും സിസ്റ്റം ഉള്‍പ്പെടെ നിര്‍ബന്ധിക്കരുതെന്ന നിര്‍ദേശവുമായി രംഗത്തെത്തി. “അമേരിക്കയിലെ എല്ലാവരും കോവിഡ്19 വാക്‌സിന്‍ സ്വീകരിക്കണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നു. രോഗപ്രതിരോധത്തിന് ഇതുവളരെ ഫലപ്രദമാണ്.”

മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ട്രംപ്. “കോവിഡ് വാക്‌സിന്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ കൂടുതല്‍ ജനങ്ങളില്‍ എത്തിക്കുന്നതിന് ഗവണ്‍മെന്റ് നടത്തുന്ന ശ്രമങ്ങളെ ഞാന്‍ പൂര്‍ണമായും പിന്തുണക്കുന്നു. ബൈഡന്‍ ഗവണ്‍മെന്റിന് വളരെ പ്രധാനപ്പെട്ട ഒരു നിര്‍ദേശം നല്‍കുവാനുണ്ട്. നിങ്ങള്‍ പുതിയൊരു വാക്‌സിന്‍ കൂടെ കണ്ടെത്തേണ്ടിയിരിക്കുന്നു. വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള വാക്‌സിന്‍ ഞാന്‍ ഇതിനകം തന്നെ സ്വീകരിച്ചു കഴിഞ്ഞിട്ടുണ്ട്.” എന്നാല്‍ ഫൈസറാണോ മോഡോര്‍ണയെന്നോ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ എന്നോ വെളിപ്പെടുത്തുവാന്‍ ട്രംപ് തയ്യാറായില്ല.

വാക്‌സിന്‍ പാസ്‌പോര്‍ട്ട് എന്ന ആശയത്തെ റിപ്പബ്ലിക്കന്‍ സംസ്ഥാനങ്ങളിലെ പലരും എതിര്‍ക്കുകയാണ്. ടെക്‌സാസ് ഗവര്‍ണര്‍ ഗ്രേഗ് ഏബര്‍ട്ട്, ഫ്‌ളോറിഡ ഗവര്‍ണര്‍റോണ്‍ ഡി സാന്റിസ് എന്നിവര്‍ ഈ നീക്കത്തെ തടഞ്ഞുകൊണ്ടുള്ള നിയമനിര്‍മാണം നടത്തിക്കഴിഞ്ഞു. അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയനും വാക്‌സിന്‍ പാസ്‌പോര്‍ട്ടിനെതിരെ രംഗത്തെത്തിയിരുന്നു.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.