ട്രംപ് ദോശ വേണോ ?; എങ്കില്‍ ചെന്നൈയിലേക്ക് വന്നോളൂ

1

പലതരം ദോശകള്‍ക്ക് പേര് കേട്ട സ്ഥലം ആണ് ചെന്നൈ .പക്ഷെ ഇക്കുറി ഒരു വ്യതസ്തമായ ദോശയുമായി വന്നിരിക്കുകയാണ് ചെന്നൈയിലെ സുപ്രബാ റെസ്‌റ്റോറന്റ്.വേറെയൊന്നുമല്ല  ‘ട്രംപ് ദോശ’ എന്നൊരു ഐറ്റം അവതരിപ്പിച്ചിരിക്കുകയാണ് ഇവിടെ.

റെസ്‌റ്റോറന്റ് നടത്തുന്ന സി.പി മുകുന്ദ് ദാസ് ട്രംപിനോടുള്ള തന്റെ ആദരവ് പ്രകടിപ്പിച്ചത് ഇങ്ങനെയാണ് .താന്‍ ട്രംപിന്റെ കടുത്ത ആരാധകനാണെന്നും അദ്ദേഹത്തിന്റെ പ്രസംഗങ്ങളും മുഖഭാവങ്ങളുമാണ് തന്നെ ആരാധകനായി മാറ്റിയതെന്നും ദാസ് പറയുന്നു. ട്രംപ് വിജയിക്കുമെന്ന് ഉറപ്പായിരുന്നു എന്ന് ദാസ് പറയുന്നു. ട്രംപ് ദോശ കഴിക്കാന്‍ ആളുകളെ ക്ഷണിക്കാനായി അദ്ദേഹത്തിന്റെ വലിയ ഒരു പോസ്റ്റര്‍ ഒരുക്കി റെസ്‌റ്റോറന്റിന് മുന്നില്‍ സ്ഥാപിച്ചിരിക്കുകയാണ് ദാസ്.

ആളുകള്‍ വൈറ്റ് ദോശ എന്ന് വിളിക്കുന്ന ഈ വിഭവത്തിന് 50 രൂപയാണ് വില. വാഴ ഇലയില്‍ പലതരം ചമ്മന്തിക്കൊപ്പം ദോശയും ഒരു കപ്പ് വെണ്ണയും ലഭിക്കും. ഒരു ദിവസം 130ഓളം ദോശയാണ് വിറ്റു പോകുന്നത്.എന്തായാലും ചെന്നൈയിലേക്ക് ഇനി പോകുന്നവര്‍ ഇതൊന്നു രുചിച്ചു നോക്കൂ .