ഭൂമിക്കടിയില്‍ ആയിരം വര്‍ഷം പഴക്കമുള്ള അത്ഭുതനഗരം; 18 നിലയോളം താഴെ നൂറ്റാണ്ടുകൾക്ക് മുമ്പ് 20,000 പേര്‍ക്കുള്ള താമസസ്ഥലം

1

തുര്‍ക്കിയില്‍ ഭൂമിക്കടിയില്‍ ആയിരം വര്‍ഷത്തോളം പഴക്കമുള്ള മഹാനഗരം.തുർക്കിയിലെ കപ്പഡോഷ്യക്കാരനായ ഒരാൾ വീട് നിര്‍മാണത്തിനായി കുഴിയെടുക്കുമ്പോള്‍ ആണ് ല്ലോകത്തിനു മുന്നില്‍ ഇതുവരെ തെളിഞ്ഞു വരാതെ കിടന്ന അത്ഭുതനഗരം കണ്ടെത്തിയത് .ആയിരം വർഷമെങ്കിലും പഴക്കമുള്ള നഗരമാണ് ഇതെന്നാണ് കണക്കുകൂട്ടല്‍ .

ഇരുപതിനായിരത്തോളം ആളുകളെങ്കിലും താമസിച്ചിരുന്ന പതിനെട്ട് നിലകളുള്ള കെട്ടിടവും അവശിഷ്ടങ്ങളുമാണ് കണ്ടെത്തിയത്.ബൈസാന്റിൻ കാലത്ത് എ.ഡി. 780-1180 കാലയളവിൽ നിർമ്മിച്ച അത്ഭുത നഗരമാണിത്. അടുക്കളകളും തോട്ടങ്ങലും കിണറുകളും ശവകുടീരങ്ങലും പള്ളികളുമൊക്കെയായി ആധുനിക നഗരജീവിതത്തിന്റെ ചിഹ്നങ്ങളെല്ലാം ഇവിടെ കണ്ടെത്തിയിട്ടുണ്ട്. 600-ഓളം വാതിലുകൾ ഈ നഗരത്തിലേക്ക് കടക്കാനും പുറത്തേയ്ക്ക് പോകാനും പണിതീർത്തിരുന്നു. ശത്രുക്കൾ കടക്കാതിരിക്കാനുള്ള മുൻകരുതലുകളും ഇവിടെ സ്വീകരിച്ചിരുന്നു. ശത്രുക്കൾ കടക്കാതിരിക്കുന്നതിന് കല്ലുകൾ പതിച്ച വാതിലുകളും ഇവിടെ കണ്ടെത്തിയിട്ടുണ്ട്. ‘ ഡെരിന്‍കുയു’ എന്നാണ് ഈ നഗരത്തിനു പേര് നല്‍കിയിരിക്കുന്നത് .

 

തുർക്കിയിൽ ഭൂമിക്കടിയിൽ വേറെയും നഗരങ്ങൾ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഡെരിൻകുയുവിന്റെ അത്രയും വലിപ്പമുള്ള നഗരം വേറെ കണ്ടെത്താനായിട്ടില്ല. ഇപ്പോഴും ഇതിന്റെ പകുതി ഭാഗത്തുമാത്രമേ പ്രവേശിക്കാനായിട്ടുള്ളൂ. കപ്പഡോഷ്യയിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായി ഇതിനകം ഇത് മാറികഴിഞ്ഞു .പാറകൾ പ്രകൃത്യാതന്നെ ശില്പങ്ങൾ പോലെ രൂപം മാറിയ പ്രദേശമാണ് കപ്പഡോഷ്യ. പൗരാണികമായ സംസ്‌കാരം ഇവിടെ നിലനിന്നിരുന്നുവെന്നതിന്റെ സൂചനകളായി ഒട്ടേറെ അവശിഷ്ടങ്ങളും ഇവിടെ നേരത്തെതന്നെ കണ്ടെത്തിയിട്ടുണ്ട്.