42000 അടി ഉയരത്തില്‍ യുവതിക്ക് വിമാനത്തില്‍ സുഖപ്രസവം; വിമാനത്തില്‍ ജനിച്ച കുഞ്ഞുവാവയ്ക്ക് ആജീവനാന്തം സൗജന്യയാത്ര

0

42000 അടി ഉയരത്തില്‍ യുവതിക്ക് സുഖപ്രസവം . നിയയില്‍ നിന്നും ഇസ്താംബൂളിലേക്കു പോയ ടര്‍ക്കിഷ് എയര്‍ലൈന്‍സിൽ ആണ് യുവതി പെണ്‍കുഞ്ഞിനു ജന്മം നല്‍കിയത് .അതും  42000 അടി ഉയരത്തില്‍.നാഫി ഡയബി എന്ന ഫ്രഞ്ച് യുവതിയാണ് കുഞ്ഞിനു ജന്മം നല്‍കിയത് .വിമാനത്തില്‍ ജനിച്ച സുന്ദരിക്കുട്ടിക്ക് ആജീവനാന്തം സൗജന്യയാത്രയാണ് വിമാനകമ്പനി സമ്മാനമായിനല്‍കിയത് .Image result for baby born in flight to istanbul

വിമാനത്തില്‍ പുതുതായി എത്തിയ അതിഥിയെ ആഘോഷപൂര്‍വ്വമാണ് ജീവനക്കാര്‍ സ്വീകരിച്ചത്. വിമാനത്തില്‍ നടന്ന പ്രസവത്തിന് എല്ലാ ശുശ്രൂഷയും നല്‍കിയത് കാബിന്‍ ക്രൂ ജീവനക്കാരായിരുന്നു. വിമാനത്തിന്റെ ക്യാപ്റ്റനും എയര്‍ഹോസ്റ്റസ്മാരും കുഞ്ഞുമായി നില്‍ക്കുന്ന ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.പ്രസവത്തെ തുടര്‍ന്ന് വെസ്റ്റ് ആഫ്രിക്കയിലെ ബുര്‍ക്കിന്‍ ഫാസോയില്‍ വിമാനം അടിയന്തരമായി ലാന്റ് ചെയ്തു. വിമാനത്താവളത്തില്‍ നിന്നും അമ്മയേയും കുഞ്ഞിനേയും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇരുവരും സുഖമായിരിക്കുന്നുവെന്നും എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു.