പാക്ക് ചാനല്‍മുറിയില്‍ വാർത്ത ചർച്ചയ്ക്കിടെ പൊരിഞ്ഞ തല്ല്; വൈറലായി വിഡിയോ

പാക്ക് ചാനല്‍മുറിയില്‍ വാർത്ത ചർച്ചയ്ക്കിടെ പൊരിഞ്ഞ തല്ല്; വൈറലായി വിഡിയോ
disc-new

ചാനൽ ചർച്ചകൾ എന്നും വാദപ്രദിവാദങ്ങളിലൂടെ  കടന്നു പോകുന്നവയാണ്, ചിലപ്പോൾ വാക്ക് വാദങ്ങൾ അതിരുവിട്ട് പോകാറുമുണ്ട്. അത്തരത്തിൽ  പാക്കിസ്ഥാനിലെ ഒരു ന്യൂസ് ചാനലിൽ നടന്ന ചർച്ചകൾ ഒടുവിൽ കയ്യാങ്കളിയിലേക്ക് മാറിയ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ന്യൂസ് ലൈൻ വിത് അഫ്താബ് മുഖേരി എന്ന ഷോയിക്കിടെയാണ് സംഭവം.

പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാകിസ്ഥാൻ തെഹ്രിക് ഇ ഇൻസാഫ് നേതാവ് മസ്റൂർ അലി സിയാലും, കറാച്ചി പ്രസ് ക്ലബ്  പ്രസിഡണ്ട് ഇംതിയാസ് ഖാനും തമ്മിലാണ് കയ്യാങ്കളി നടന്നത്. ചർച്ച കൊഴുക്കുന്നതിനിടെ മസ്റൂർ അലി ഇംതിയാസ് ഖാനെ താക്കീത് നൻകുന്നതും സമാനമായ രീതിയിൽ ഖാൻ പ്രതികരിക്കുന്നതും വിഡിയോയിൽ കാണാം.

ഇതോടെ സമനില തെറ്റിയ മസ്റൂർ ഇംതിയാസിന്‍റെ കസേര പിന്നിലേക്ക് തള്ളുന്നു. ബാക്കിയെല്ലാം ക്യാമറയ്ക്ക് പിന്നിലാണ് നടന്നതെങ്കിലും സംഭവത്തിന്‍റെ തീവ്രത ശബ്ദങ്ങളിലൂടെ വ്യക്തം.

Read more

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം