തരംഗമാക്കാൻ അപ്പാച്ചെ RR 310 വിപണിയില്‍

0

100 സി സി ബൈക്കും അതിലൊരു പൂജാബട്ടും വേണം……ഈ ഗാനം കേരളക്കരയിലെ ആൺ കുട്ടികൾക്കു ഇന്നുംഹരമാണ്. കണ്ണെത്താദൂരത്തോളം പരന്നു കിടക്കുന്ന റോഡും ചീറിപ്പായുന്ന വണ്ടികളും ഓരോ യുവാക്കളുടെയും സ്വപ്നമാണ്. ഈ സ്വപ്നത്തെ അന്വർത്ഥമാക്കി മാക്കികൊണ്ട് യുവാക്കളുടെ ഹരമാക്കാൻ ടി വി എസിന്‍റെ അപാച്ചെ RR 310 വിപണിയില്‍ എത്തി. 2016 ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ അകൂല എന്ന പേരിലാണ് മോട്ടോര്‍സൈക്കിള്‍ ആദ്യം അവതരിച്ചത്. ടിവിഎസില്‍ നിന്നും പുറത്ത് വന്ന ആദ്യ സമ്പൂര്‍ണ ഫെയേര്‍ഡ് മോട്ടോര്‍സൈക്കിളാണ് അപാച്ചെ RR 310. റേസിംഗ് ഡിഎന്‍എയ്ക്ക് ഒപ്പമുള്ള അപാച്ചെ RR 310 ല്‍ റൈഡര്‍ക്ക് സുഖകരമായ റൈഡിങ്ങിന് വേഗത കൈവരിക്കാന്‍ സാധിക്കും. 35 വര്‍ഷം കൊണ്ട് 30 ലക്ഷം വാഹനങ്ങൾനിരത്തിലെത്തിച്ചതിന്‍റെ നീണ്ട ട്രാക്ക് പാരമ്പര്യം വിളിച്ചോതിയാണ് ടി വി എസിന്‍റെ അപാച്ചെ RR 310 നിരത്തിലെത്തിച്ചത്. ബിഎംഡബ്ല്യുവുമായുള്ള സംയുക്ത പങ്കാളിത്തത്തിലാണ് ടിവിഎസ് അപാച്ചെ RR 310 പുറത്ത് വരുന്നത് ഒരു പരിധി വരെ ബിഎംഡബ്ല്യു G 310 R നെ അടിസ്ഥാനപ്പെടുത്തിയാണ് അപാച്ചെ RR 310 ന്‍റെ വരവും.  ചാസി, എഞ്ചിന്‍, ഗിയര്‍ബോക്‌സ്, ബ്രേക്കിംഗ്, സസ്‌പെന്‍ഷന്‍ എന്നിവയെല്ലാം G 310 R ന് സമാനമാണ്. ഫസ്റ്റ്-ഇന്‍-ക്ലാസ് ബൈ-എല്‍ഇഡി ട്വിന്‍ പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകളാണ് 310 ൽ ഉപയോഗിച്ചിരിക്കുന്നത്. മൂന്നു നിറങ്ങളോട് കൂടിയ ഡീക്കലിനൊപ്പമാണ് അപാച്ചെയുടെ വീതിയേറിയ വിന്‍ഡ്‌സ്‌ക്രീന്‍. ഉയർന്നുകിടക്കുന്ന ടെയില്‍ സെക്ഷനാണ് ടിവിഎസ് അപാച്ചെ RR 310 ന്റെ മറ്റൊരു ഡിസൈന്‍ സവിശേഷത.

എഞ്ചിനിൽ നിന്നുള്ള ചൂടുവായു പുറംതള്ളുന്നതിനു വേണ്ടിയുള്ള ഗില്‍ വെന്‍റെറുകളും ഫെയറിംഗിന്‍റെവശങ്ങളില്‍ ഒരുക്കിയിട്ടുണ്ട്.സ്പീഡോമീറ്റര്‍, ടാക്കോമീറ്റര്‍, ഗിയര്‍ പൊസിഷന്‍ ഇന്‍ഡിക്കേറ്റര്‍, റേഞ്ച്-മൈലേജ് ഇന്‍ഡിക്കേറ്റര്‍, 0-60 kph സ്പ്രിന്റ് ടൈമറുകള്‍ എന്നിവയാണ് ഇന്‍സ്ട്രമെന്റ് കണ്‍സോള്‍ ലഭ്യമാക്കുന്ന വിവരങ്ങള്‍.മണിക്കൂറില്‍ 160 കിലോമീറ്ററാണ് ടിവിഎസ് അപാച്ചെ RR 310 ന്റെ പരമാവധി വേഗത.25 മുതല്‍ 30 കിലോമീറ്റര്‍ വരെയാണ് പുതിയ അപാച്ചെയുടെ ഇന്ധനക്ഷമത.300 mm സിംഗിള്‍ ഡിസ്‌ക് മുന്‍ ടയറിലും, 240 mm ഡിസ്‌ക് പിന്‍ടയറിലും മോട്ടോര്‍സൈക്കിളില്‍ ബ്രേക്കിംഗ് ഒരുക്കുന്നുണ്ട്.
ആദ്യമായിഡുവൽ ചാനൽ എബിഎസ് എന്ന ബഹുമതി നേടി ടിവിഎസിന്‍റെ പുതിയ അപ്പാച്ചെയിലുംകൂടുതല്‍ സുരക്ഷ നല്‍കുന്ന ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം ഉള്‍പ്പെടുത്തിയിടുണ്ട്. 2.35 ലക്ഷം രൂപ ആരംഭവിലയിലാണ് അപാച്ചെ RR 310 വിപണിയില്‍ എത്തുന്നത്.വിലക്കൊത്ത മൂല്യം കാഴ്ചവെച്ച്അപ്പാച്ചെ RR 310 യുവാക്കളുടെ ഹൃദയം കവരുമെന്ന ഉറച്ച പ്രതീക്ഷ ടി വി എസ്സി നുണ്ട്.