പകര്‍പ്പവകാശ നിയമലംഘനം: അമിത് ഷായുടെ പ്രൊഫൈല്‍ ചിത്രം നീക്കി ട്വിറ്റര്‍

0

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രൊഫൈൽ ചിത്രം നീക്കം ചെയ്ത് ട്വിറ്റർ. പകർപ്പവകാശ നിയമം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. പിന്നീട് ചിത്രം പുനഃസ്ഥാപിച്ചിരുന്നു.

പകര്‍പ്പവകാശമുള്ളയാളില്‍നിന്നുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചിത്രം ഒഴിവാക്കിയെന്ന സന്ദേശമാണു ലഭിച്ചിരുന്നത്. രാജ്യാന്തര പകര്‍പ്പവകാശ നയത്തിന്റെ അടിസ്ഥാനത്തില്‍ അബദ്ധത്തില്‍ അക്കൗണ്ട് കുറച്ചു സമയത്തേക്ക് ലോക്ക് ചെയ്തിരുന്നുവെന്നും അപ്പോള്‍ തന്നെ പുനഃസ്ഥാപിച്ചുവെന്നും ട്വിറ്റര്‍ വക്താവ് അറിയിച്ചു.

ട്വിറ്ററിന്റെ ആഗോളനയങ്ങൾക്കെതിരായതിനാലാണ് അക്കൗണ്ട് താത്ക്കാലികമായി ലോക്ക് ചെയ്തതെന്നും ഉടൻ തന്നെ തീരുമാനം മാറ്റിയതോടെ അക്കൗണ്ട് വീണ്ടും പ്രവർത്തനസജ്ജമായതായും ട്വിറ്റർ വക്താവ് അറിയിച്ചു.

ട്വിറ്ററിന്റെ നയമനുസരിച്ച് ഫോട്ടോഗ്രഫർക്കാണ് ചിത്രത്തിന്റെ പകർപ്പവകാശം. കോപ്പിറൈറ്റ് പ്രശ്നത്തെ തുടർന്ന് ബി.സി.സി.ഐയുടെ ഡിസ്പ്ലേ ചിത്രവും അടുത്തിടെ ട്വിറ്റർ നീക്കം ചെയ്തിരുന്നു.