ദ്വിദിന ബാങ്ക് സമരം മാറ്റിവച്ചു

0

യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് പ്രഖ്യാപിച്ച ദ്വിദിന ബാങ്ക് സമരം മാറ്റിവച്ചു. ചീഫ് ലേബര്‍ കമ്മീഷറുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. 30, 31 ദിവസങ്ങളിലായിരുന്നു സമരം പ്രഖ്യാപിച്ചിരുന്നത്.

ബാങ്ക് ജീവനക്കാരുടെ 11-ാം വേതന പരിഹാരവുമായി ബന്ധപ്പെട്ട വിവിധ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ബാങ്ക് അസോസിയേഷനുകൾ പണിമുടക്ക് പ്രഖ്യാപിച്ചത്.

ബാങ്കുകളിൽ അഞ്ച് ദിവസത്തെ പ്രവൃത്തി ആഴ്ച, ബാങ്ക് ജീവനക്കാരുടെ സ്റ്റാഗ്‌നേഷൻ ഇൻക്രിമെന്റ്, പ്രമോഷൻ, ശമ്പളം, പെൻഷൻ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കുക എന്നിവയും യുഎഫ്ബിയു ആവശ്യപ്പെട്ടിട്ടുണ്ട്.