ദുബായ് ∙ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ്; 7 കോടി വീതം രണ്ട് ഇന്ത്യക്കാർക്ക്

0

ദുബായ് ∙ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ വീണ്ടും ഭാഗ്യ ദേവത കടാക്ഷിച്ചത് ഇന്ത്യക്കാരെ . ഇന്നലെ നടന്ന നറുക്കെടുപ്പില്‍ അബുദാബിയിൽ ജോലി ചെയ്യുന്ന ശ്രീ സുനിൽ ശ്രീധരൻ, ചെന്നൈ സ്വദേശിയായ ബിസിനസുകാരൻ ലളിത് ശർമ എന്നിവർക്ക് ഏഴ് കോടിയിലേറെ രൂപ (10 ലക്ഷം യുഎസ് ഡോളർ) വീതം ഭാഗ്യസമ്മാനം ലഭിച്ചത്.

310 –ാം സീരീസിലെ 4638 നമ്പർ ടിക്കറ്റാണ് ഭാഗ്യം കൊണ്ടുവന്നത്. എന്നാൽ, മലയാളിയാണെന്ന് സംശയിക്കുന്ന ഇദ്ദേഹവുമായി ബന്ധപ്പെടാൻ അധികൃതർ ഇതുവരെ സാധിച്ചിട്ടില്ല. 311–ാം സീരീസിലെ 3743 നമ്പർ ടിക്കറ്റാണ് ലളിത് ശർമയ്ക്ക് ഭാഗ്യം കൊണ്ടുവന്നത്. സമ്മാന തുകകൊണ്ട് ബിസിനസ് വ്യാപിപ്പിക്കണം. കുടുംബത്തെ സഹായിക്കുകയും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും പണം നീക്കിവയ്ക്കുകയും ചെയ്യും. ദുബായ് ഡ്യൂട്ടി ഫ്രീയ്ക്ക് നന്ദിയുണ്ട് അദ്ദേഹം വ്യക്തമാക്കി.

മറ്റൊരു നറുക്കെടുപ്പിൽ ഭാഗ്യശാലികളായ രണ്ടുപേർക്ക് ആഡംബര വാഹനങ്ങൾ സമ്മാനമായി ലഭിച്ചു. ഇബ്രാഹിം ബിത്താർ എന്ന അമേരിക്കക്കാരന് ഓഡി ക്യൂ8 3.0 സീരിസ് കാറും ജുമ മുഹമ്മദ് അബ്ദുല്ല എന്ന സ്വദേശി യുവാവിന് ഇന്ത്യൻ സ്കോട്ട് മോട്ടോർബൈക്കുമാണ് ലഭിച്ചത്.