ഒമാനില്‍ വാഹനാപകടം; രണ്ട് മലയാളികള്‍ക്ക് പരിക്കേറ്റു

1

മസ്‌കത്ത്: ഒമാനിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ക്ക് പരിക്കേറ്റു. ദുകത്ത് നിന്ന് സലാലയിലേക്ക് വരികയായിരുന്നു വാഹനം. ജാസില്‍ എന്ന സ്ഥലത്ത് വെച്ച് വാഹനം മറിയുകയും തുടര്‍ന്ന് കത്തുകയുമായിരുന്നു. വാഹനത്തിലുണ്ടായിരുന്ന തൃശൂര്‍ മുള്ളൂര്‍ക്കര സ്വദേശി ഷഫീഖ് നിയാസിന് ഗുരുതരമായി പരിക്കേറ്റു.

ഇദ്ദേഹത്തെ സലാല സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലപ്പുറം വേങ്ങര സ്വദേശിയായ മഹമൂദിനും പരിക്കേറ്റു. വാഹനത്തില്‍ അഞ്ച് പേരാണ് ഉണ്ടായിരുന്നത്. ആളുകളെ രക്ഷപ്പെടുത്തിയതിന് ശേഷമാണ് വാഹനം പൂര്‍ണമായി കത്തിയത്.