ചിറയിന്‍കീഴില്‍ കാര്‍ പുഴയിലേക്ക് മറിഞ്ഞ് രണ്ട് മരണം

0

തിരുവനന്തപുരം: ചിറയിന്‍കീഴ് പുളിമൂട് കടവ് വാമനപുരം പുഴയിലേക്ക് കാര്‍ മറിഞ്ഞ് രണ്ടു പേര്‍ മരണപ്പെട്ടു. ചിറയിന്‍കീഴ് സ്വദേശികളായ ജോതി ദത്ത് (55), മധു (58) എന്നിവരാണ് മരണപ്പെട്ടത്.

ഒരു മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. പുഴയുടെ സമീപമുള്ള റോഡ് ഇടിഞ്ഞതാണ് അപകടത്തിന് കാരണം.