ഗള്‍ഫില്‍ രണ്ട് മലയാളികള്‍കൂടി കോവിഡ് ബാധിച്ച് മരിച്ചു

0

ദുബായ്: ഗള്‍ഫില്‍ കോവിഡ് ബാധിച്ച് രണ്ട് മലയാളികള്‍കൂടി മരിച്ചു. മരിച്ചവരില്‍ ഒരാള്‍ ആരോഗ്യ പ്രവര്‍ത്തകയാണ്. റിയാദില്‍ നേഴ്‌സായ കൊല്ലം എഴുകോണ്‍ സ്വദേശിനിയായ ലാലി തോമസ് (55) ഇന്ന് രാവിലെയാണ് മരിച്ചത്. റിയാദിലെ ഒരു സ്വകാര്യ ക്ലിനിക്കില്‍ ജോലി ചെയ്തു വരികായിരുന്നു ഇവര്‍.

കഴിഞ്ഞ രണ്ട് ആഴ്ചയായി വീട്ടില്‍ ക്വാറന്റീനില്‍ കഴിയുകയായിരുന്നു ഇവര്‍. ഇന്നലെ വൈകിട്ടാണ് ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. ഇന്ന് രാവിലെയോടു കൂടി ഇവര്‍ മരിച്ചു. ദുബായില്‍ മരണമടഞ്ഞ മലപ്പുറം സ്വദേശിയായ റഫീഖാണ് മറ്റൊരാള്‍. ഇതോടെ ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 93 ആയി.