വാഹനാപകടം; പ്രവാസി മലയാളി യുവാവ് ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു

1

മസ്‌കറ്റ്: ഒമാനിലെ സമാഈലില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു. സുഹൈല്‍ ബഹ്‍വാന്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന കോട്ടയം ചങ്ങനാശ്ശേരി സ്വദേശി വര്‍ഗീസിന്റെ മകന്‍ ആല്‍വിന്‍(22), മഹാരാഷ്ട്ര സ്വദേശി ദേവാന്‍ഷൂ(21) എന്നിവരാണ് മരിച്ചത്.

ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച വാഹനം ഡിവൈഡറില്‍ ഇടിച്ച് റോഡരികിലെ താഴ്ചയിലേക്ക് മറിയുകയായിരുന്നു. വാഹനത്തില്‍ ഒപ്പം സഞ്ചരിച്ച തലശ്ശേരി സ്വദേശി മുഹമ്മദ് സുന്നൂന്‍, ആലപ്പുഴ സ്വദേശി ഹരികൃഷ്ണന്‍ എന്നിവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.