യു.എ.ഇ യിലേക്ക് വരുന്നവര്‍ ഈ മുന്നറിയിപ്പ് അവഗണിക്കരുത്

0

കത്തികള്‍, വാളുകള്‍, ദണ്‌ഡ്‌ (കുറുവടി/ലാത്തി) തുടങ്ങിയ ആയുധങ്ങള്‍ കൊണ്ടുവരുന്ന യു.എ.ഇ താമസക്കാര്‍ക്ക് മുന്നറിയിപ്പുമായി ദുബായ് പോലീസ്. ഇത്തരത്തിലുള്ള ആയുധങ്ങളുമായി വരുന്ന വ്യക്തികള്‍ക്ക് മൂന്ന് മാസം വരെ തടവോ 5000 മുതല്‍ 30,000 ദിര്‍ഹം വരെ ( ഏകദേശം 87,000 മുതല്‍ 5.27 ലക്ഷം ഇന്ത്യന്‍ രൂപ വരെ) പിഴയോ അല്ലെങ്കില്‍ ഇവ രണ്ടുംകൂടിയോ ശിക്ഷ ലഭിക്കാമെന്ന് ദുബായ് പോലീസ് മുന്നറിയിപ്പ് നല്‍കി.

ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്ത ഒരു വീഡിയോയിലൂടെയാണ് പോലീസ് ഇക്കാര്യം അറിയിച്ചത്. സ്റ്റേഡിയങ്ങളില്‍ ഇത്തരം വസ്തുക്കള്‍ കൊണ്ടുവരാതിരിക്കാന്‍ കായിക ആരാധകര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി. 2017 ഡിസംബര്‍ 6 മുതല്‍ 16 വരെ ദുബായില്‍ നടക്കുന്ന ഫിഫ ക്ലബ് വേള്‍ഡ് കപ്പിന്റെ പശ്ചാത്തലത്തിലാണ് പോലീസിന്റെ പ്രഖ്യാപനം.