യുഎഇയിലെ ജീവനക്കാര്‍ക്ക് റമദാന്‍ മാസത്തിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു

യുഎഇയിലെ ജീവനക്കാര്‍ക്ക് റമദാന്‍ മാസത്തിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു
file-23450-d2ab18c5c66425191ba611844c3be5fb.jpg

അബുദാബി: റമദാന്‍ മാസത്തില്‍ യുഎഇയില്‍ ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബാധകമായ പ്രവൃത്തി സമയം പ്രഖ്യാപിച്ചു. യുഎഇ ക്യാബിനറ്റ് ഇത് സംബന്ധിച്ച് പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവ് പ്രകാരം ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമണ്‍ റിസോഴ്‍സസാണ് സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവൃത്തി സമയം പുതുക്കി നിശ്ചയിച്ചത്.

യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, സുപ്രീം കൗണ്‍സില്‍ അംഗങ്ങള്‍, എമിറേറ്റുകളുടെ ഭരണാധികാരികള്‍, യുഎഇ പൗരന്മാര്‍, രാജ്യത്ത് താമസിക്കുന്നവര്‍ എന്നിവര്‍ക്കെല്ലാം റമദാന്‍ മാസം മുന്‍നിര്‍ത്തി ആശംസകള്‍ നേരുന്നതായും ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമണ്‍ റിസോഴ്‍സസ് അറിയിച്ചു.

വെള്ളിയാഴ്ച പുറത്തിറങ്ങിയ സര്‍ക്കുലര്‍ പ്രകാരം യുഎഇ മന്ത്രാലയങ്ങളിലും ഫെഡറല്‍ സര്‍ക്കാര്‍ ഓഫീസുകളിലും ജീവനക്കാര്‍ രാവിലെ ഒന്‍പത് മണി മുതല്‍ ഉച്ചയ്ക്ക് ശേഷം 2.30 വരെയാണ് തിങ്കള്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ ജോലി ചെയ്യേണ്ടത്. വെള്ളിയാഴ്ച ഒന്‍പത് മണി മുതല്‍ 12 മണി വരെ ആയിരിക്കും പ്രവൃത്തി സമയം. റമദാനില്‍ മന്ത്രാലയങ്ങള്‍ക്കും മറ്റ് സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവരവരുടെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് ജോലി സമയത്തില്‍ ഇളവോ അല്ലെങ്കില്‍ വീടുകളില്‍ ഇരുന്ന് ജോലി ചെയ്യാനുള്ള അനുമതിയോ കൊടുക്കാമെന്നും ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമണ്‍ റിസോഴ്‍സസ് അറിയിച്ചു.

Read more

ധാക്കയിലെ വിസ അപേക്ഷ കേന്ദ്രം അടച്ചുപൂട്ടി ഇന്ത്യ; തീരുമാനം സുരക്ഷാ ആശങ്ക നിലനിൽക്കെ

ധാക്കയിലെ വിസ അപേക്ഷ കേന്ദ്രം അടച്ചുപൂട്ടി ഇന്ത്യ; തീരുമാനം സുരക്ഷാ ആശങ്ക നിലനിൽക്കെ

ന്യൂഡല്‍ഹി: ധാക്കയിലെ വിസാ അപേക്ഷാ കേന്ദ്രം (ഐവിഎസി) അടച്ചുപൂട്ടി ഇന്ത്യ. തീവ്രവാദ സംഘടനകളുടെ ഭീഷണിയും ബംഗ്ലാദേശി നേതാക്കളുടെ ഇന്ത്യാ

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു. സാംസ്കാരിക മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്നാണ് അവസാനനിമിഷം പ്രഖ്യാ