

യു.എ.ഇ യിൽ പ്രവാസികൾക്ക് കുടുംബ വിസ അനുവദിക്കാൻ വരുമാനം മാത്രം മാനദണ്ഡമാക്കാൻ തീരുമാനം. . പ്രവാസികൾക്ക് കുടുംബത്തെ സ്‌പോൺസർ ചെയ്യാൻ അവരുടെ വരുമാനം മാത്രം അടിസ്ഥാനമാക്കിയുള്ള നിയമ ഭേദഗതിക്ക് യു.എ.ഇ മന്ത്രിസഭ അംഗീകാരം നൽകി. ഇതുവരെ തൊഴിൽ ചെയ്യുന്ന തസ്തികയും വരുമാനവും അടിസ്ഥാനമാക്കിയാണ് കുടുംബ വിസ അനുവദിച്ചിരുന്നത്. എന്നാൽ കുടുംബവിസക്ക് വരുമാനം എത്രവേണമെന്നത് പുതിയ തീരുമാനത്തിൽ വ്യക്തമാക്കിയിട്ടില്ല.
എന്നാൽ വരുമാന പരിധിയിൽ മാറ്റമുണ്ടോ എന്നത് സംബന്ധിച്ച് വ്യക്തമല്ല. നിലവിൽ നാലായിരം ദിർഹം ശമ്പളമോ അല്ലെങ്കിൽ മൂവായിരം ദിർഹം ശമ്പളവും താമസവുമുള്ളവർക്കാണ് കുടുംബത്തെ സ്‌പോൺസർ ചെയ്യാൻ കഴിയുക.വനിതകൾക്ക് കുട്ടികളെ സ്‌പോൺസർ ചെയ്യാൻ പതിനായിരം ദിർഹവും ശമ്പളം വേണം. രാജ്യാന്തര നിലവാരത്തിന് അനുസരിച്ച മാറ്റമാണിതെന്ന് മന്ത്രിസഭ ജനറൽ സെക്രട്ടറിയേറ്റ് വ്യക്തമാക്കി.
[…] Previous articleഷാങ്ഹായ് ലോകത്തിലെ ആദ്യ ‘5ജി ജില്ല’ Next articleകുടുംബ വിസയ്ക്ക&… […]
[…] Previous articleകുടുംബ വിസയ്ക്ക&… […]