ഡോ. ഷീല പ്രിൻസിന് ഗോൾഡൻ വിസ

1

ഷാർജ : തിരുവനന്തപുരം കുടപ്പനക്കുന്ന് സ്വദേശി ഡോ. ഷീല പ്രിൻസ് യു.എ.ഇ. സർക്കാരിന്റെ ഗോൾഡൻ വിസയ്ക്ക് അർഹയായി. ദുബായ് സുലേഖ ആശുപത്രിയിലെ ജനറൽ സർജനാണ്.

ദുബായ് റാഷിദ് ആശുപത്രിയിലും സേവനമനുഷ്ഠിച്ച ഷീല 11 വർഷമായി യു.എ.ഇ.യിലുണ്ട്. ദുബായിൽ ക്വാളിറ്റി കൺട്രോൾ വിഭാഗത്തിലെ ജീവനക്കാരൻ അഡ്വ. എം.സി. പ്രിൻസ് ആണ് ഭർത്താവ്. ഗൗതം (എം.ബി.ബി.എസ്. വിദ്യാർഥി), മൃണാൾ (ബി.ടെക്. വിദ്യാർഥിനി) എന്നിവരാണ് മക്കൾ. എൻ. രാമചന്ദ്രന്റെയും സുപ്രഭയുടെയും മകളാണ് ഡോ. ഷീല.