ചെറിയ പെരുന്നാളിന് സമ്മാനം മോഹിച്ച സുമയ്യ അഹമ്മദ് നഖ്ബിയുടെ കൊച്ചു സ്വപ്നം സഫലമാക്കി യുഎഇ പൊലീസ്

സുമയ്യ അഹമ്മദ് നഖ്ബി എന്ന പെണ്‍കുട്ടിയ്ക്ക് ഒരു കൊച്ചു സ്വപ്നം ഉണ്ടായിരുന്നു. നമുക്ക് കേട്ടാല്‍ നിസാരമെന്നു തോന്നുന്ന ആ മോഹം സഫലമാക്കിയിരിക്കുകയാണ് ഇപ്പോള്‍  യുഎഇ പൊലീസ്.

ചെറിയ പെരുന്നാളിന് സമ്മാനം മോഹിച്ച സുമയ്യ അഹമ്മദ് നഖ്ബിയുടെ കൊച്ചു സ്വപ്നം സഫലമാക്കി യുഎഇ പൊലീസ്
police-3

സുമയ്യ അഹമ്മദ് നഖ്ബി എന്ന പെണ്‍കുട്ടിയ്ക്ക് ഒരു കൊച്ചു സ്വപ്നം ഉണ്ടായിരുന്നു. നമുക്ക് കേട്ടാല്‍ നിസാരമെന്നു തോന്നുന്ന ആ മോഹം സഫലമാക്കിയിരിക്കുകയാണ് ഇപ്പോള്‍  യുഎഇ പൊലീസ്.

സുമയ്യ ഖോര്‍ ഫക്കാനിലെ പൊലീസ് ഓപ്പേറഷന്‍സ് റൂമില്‍ വിളിച്ച് ചെറിയ പെരുന്നാളിന് സമ്മാനം നല്‍കുമോയെന്ന് ചോദിച്ചിരുന്നു. പൊലീസിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. പെൺകുട്ടിയുടെ വീട്ടിൽ നേരിട്ടെത്തിയാണ് അധികൃതർ സമ്മാനം നൽകി പെൺകുട്ടിയെയും കുടുംബത്തെയും ഞെട്ടിച്ചത്. സമൂഹമാധ്യമത്തിലൂടെ പെൺകുട്ടി നടത്തിയ അഭ്യർഥനയുടെ വിഡിയോയും വൈറലായിരുന്നു.

ഷാര്‍ജ പൊലീസ് സുമയ്യ തേടി വീട്ടിലെത്തിയത് കണ്ട് ആദ്യം പെണ്‍കുട്ടിയും കുടുംബവും അതിശയിച്ചു. പിന്നീടാണ് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്ന സുമയ്യക്ക് സമ്മാനം നല്‍കുന്നതിനാണ് പൊലീസ് വന്നതെന്ന് മനസിലാക്കിയത്. എന്തായാലും പോലീസിന്റെ ഈ നടപടിക്ക് കൈയ്യടിക്കുകയാണ് ലോകം.

Read more

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം