യുഎഇ താമസവിസയുള്ളവര്‍ക്ക് ഇന്ന് മുതല്‍ രാജ്യത്തേയ്ക്ക് തിരിച്ചുവരാം

0

യുഎഇ: യുഎഇ താമസവിസയുള്ളവർക്ക് ഇന്ന് മുതൽ രാജ്യത്തേയ്ക്ക് തിരിച്ചുവരാൻ അനുമതി. ഇതിനായി ഷെഡ്യൂള്‍ഡ് വിമാന സര്‍വ്വീസും, പ്രത്യേക വിമാന സര്‍വ്വീസും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക, അമേരിക്ക എന്നിവിടങ്ങളിലുള്ള യുഎഇ താമസവിസയുള്ളവർക്കാണ് തിരിച്ചു വരാൻ വിമാന സർവീസ് ഏർപ്പെടുത്തിയിരിക്കുന്നത്. എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ളൈ ദുബായ് എന്നിവയാണ് ഇതിനായി സര്‍വ്വീസ് നടത്തുക.

യുഎഇയിലേക്ക് മടങ്ങാൻ മലയാളികളടക്കം നിരവധി ഇന്ത്യക്കാരും കാത്തിരിക്കുകയാണ്. താമസവിസയുള്ള മലയാളികൾക്കും ഉടൻ മടക്കം സാധ്യമാകും. തിരിച്ചു വരാൻ ആഗ്രഹിക്കുന്നവർ താമസ കുടിയേറ്റ വകുപ്പിന്റെ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണം. തിരിച്ചെത്തുന്നവർക്ക് 14 ദിവസത്തെ ക്വാറന്റൈനും ഉണ്ടാകും