യുഎഇ കോടിശ്വരന്മാരുടെ നാട്

0

യുഎഇ കോടിശ്വരന്മാരുടെ നാടായി മാറുകയാണോ ?ആണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് .. 2015 ഡിസംബര്‍വരെയുളള കണക്കുകള്‍പ്രകാരം എഴുപതിനായിരത്തിലധികം പേര്‍ക്ക് 3.7 ദശലക്ഷം ദിര്‍ഹത്തിന്റെ ആസ്ഥിതിയുണ്ട് യുഎഇയില്‍.അടുത്ത പത്തുവര്‍ഷത്തിനടയില്‍ ഇത് ഇരട്ടിയാകുമെന്നാണ് കണക്കൂകള്‍ .

മിഡില്‍ ഈസ്റ്റ് 2016 വെല്‍ത്തിന്റെ റിപ്പോര്‍ട്ടിലാണ് യുഎഇ കോടിശ്വരന്‍മാരുടെ നാടായി മാറുന്നു എന്ന റിപ്പോര്‍ട്ട് ഉള്ളത് .2015 നും 16 നുമിടയില്‍ പതിനായിരത്തോളം അതിസമ്പന്നര്‍ യുഎഇയില്‍ എത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 2015 ഡിസംബര്‍ വരെ ഒരു മില്യണ്‍ അമേരിക്കന്‍ ഡോളറിലധികം ആസ്തിയുള്ള എഴുപത്തിരണ്ടായിരത്തോളം പേര്‍ യഎഇയില്‍ ഉണ്ടെന്നാണ് കണക്ക്. അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ ഇതില്‍ അന്‍പത് ശതമാനത്തിന്റെ വര്‍ദ്ധനയുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സാമ്പത്തിക സേവനം ആരോഗ്യം, റിയല്‍ എസ്‌റ്റേറ്റ്, കണ്‍സ്ട്രക്ഷന്‍ തുടങ്ങിയ മേഖലകളിലെ വളര്‍ച്ചയാണ് യുഎഇയിലെക്ക് കൂടുതല്‍ സമ്പന്നരെ എത്തിക്കുന്നത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.