യൂബറില്‍ നിന്ന് രണ്ട് പുതിയ സേവനങ്ങള്‍

0

ആപ്പ് അധിഷ്ഠിത ടാക്സി നടത്തിപ്പുകാരായ യൂബറില്‍ നിന്ന് രണ്ട് പുതിയ സേവനങ്ങല്‍ കൂടി. ഡയല്‍ ആന്‍ യൂബറും, റിക്വസ്റ്റ് എ റൈഡ് ഫോര്‍ അദേഴ്സ് എന്ന രണ്ട് പുതിയ സേവനങ്ങളാണ് യൂബര്‍ യാത്രക്കാര്‍ക്കായി അവതരിപ്പിച്ചിരിക്കുന്നത്.

യൂബര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാത്തവര്‍ക്കും ഈ പുതിയ സൗകര്യം ഉപയോഗിച്ച് യൂബര്‍ സവാരി നടത്താന്‍ കഴിയും. ഇതിന് യൂബറിന്‍റെ സൈറ്റിലെ dial.uber.com എന്ന ലിങ്കില്‍ കയറി മൊബൈല്‍ നമ്പര്‍ നല്‍കിയാല്‍ യാത്രചെയ്യാനാകും. ഇതാണ് ഡയല്‍ ആന്‍ യൂബര്‍ സേവനം. മറ്റുള്ള ഒരാളിന് ടാക്സി ബുക്ക് ചെയ്യാനുള്ള സൗകര്യമാണ്  റിക്വസ്റ്റ് എ റൈഡ് ഫോര്‍ അദേഴ്സ് എന്ന സേവനത്തിന്‍റെ സവിശേഷത.