വടകരയിൽ യുഡിഎഫ് പിന്തുണയോടെ കെകെ രമ സ്ഥാനാർത്ഥിയാകും

0

കോഴിക്കോട്: വടകരയിൽ യുഡിഎഫ് പിന്തുണയോടെ കെകെ രമ സ്ഥാനാർത്ഥിയാകും. വടകരയിൽ ആർഎംപിയെ യുഡിഎഫ് പിന്തുണയ്ക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. രമ മത്സരിക്കാൻ സന്നദ്ധയാണെന്ന് എൻ.വേണു അറിയിച്ചെന്നും രമേശ് ചെന്നിത്തല പറഞ്ഞു. നേരത്തേ,

രമ മത്സരിക്കില്ലെന്ന് അറിയിച്ചതിനാല്‍ വടകര സീറ്റിൽ കോണ്‍ഗ്രസ് സ്ഥാനാർഥിയെ നിർത്താൻ ആലോചിച്ചിരുന്നു. ക്തസാക്ഷിയായ ടി പി ചന്ദ്രശേഖരന്റെ ഭാര്യയും പാർട്ടി നേതാവുമായ കെ കെ രമ മത്സരിക്കണമെന്നാണ് കോൺഗ്രസ് നേതൃത്വം ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു. മണ്ഡലത്തിൽ കെ കെ രമ സ്ഥാനാർത്ഥിയാവുകയാണെങ്കിൽ പിന്തുണക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തല മാധ്യമപ്രവർത്തകരോട് പറഞ്ഞത്.

മുല്ലപ്പള്ളിയാണ് കെകെ രമ തന്നെ സ്ഥാനാർത്ഥിയാകണമെന്ന് പിടിവാശി കാണിച്ചത്. രമ അല്ലെങ്കിൽ പിന്തുണ ഇല്ലെന്ന് മുല്ലപ്പള്ളി നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് വടകരയിൽ ആർഎംപി കെകെ രമയെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചത്.