ഉടുമ്പൻചോലയിൽ എംഎം മണിയുടെ തേരോട്ടം

0

വോട്ടെണ്ണല്‍ പുരോഗമിക്കെ ഇടുക്കി ഉടുമ്പന്‍ചോലയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും വൈദ്യുതി മന്ത്രിയുമായ എം എം മണിക്ക് 17667 വോട്ട് നേടി. യുഡിഎഫിന്റെ ഇ എം അഗസ്തിയെ പിന്നിലാക്കിയാണ് എം എം മണിയുടെ തേരോട്ടം.

യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇഎം അഗസ്തിയാണ് രണ്ടാം സ്ഥാനത്തുള്ളത്. എൻഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് സന്തോഷ് മാധവൻ ആണ്. ഇടുക്കി ജില്ലയിൽ തന്നെ വാശിയേറിയ മത്സരം നടന്ന മണ്ഡലങ്ങളിൽ ഒന്നായിരുന്നു ഉടുമ്പൻചോല.

1996 ൽ കന്നി നിയമസഭ പോരാട്ടത്തിൽ ആഗസ്തിയോടായിരുന്നു എംഎം മണി പരാജയപ്പെട്ടത്. ഇത്തവണ ശക്തമായ പോരാട്ടത്തിലൂടെ ഉടുമ്പൻചോല തിരിച്ച് പിടിക്കുമെന്ന ആത്മവിശ്വാസം ആണ് പ്രചാരണ വേദികളിൽ യുഡിഎഫ് പ്രകടിപ്പിച്ചിരുന്നത്. എന്നാൽ ഇത്തവണയും ലീഡ് നില 20000 ന് മുകളിലേക്ക് ഉയര്‍ത്തുമെന്നായിരുന്നു ഇടതുമുന്നണിയുടെ അവകാശവാദം.