ഒടുവിൽ കാത്തിരിപ്പവസാനിച്ചു; പത്ത് ആണ്‍കുട്ടികൾക്ക് ശേഷം അമ്മയ്ക്ക് കൂട്ടായി അവൾ പിറന്നു

0

ലണ്ടന്‍: ഒരു പെൺകുഞ്ഞിനായുള്ള ഒരമ്മയുടെ നീണ്ട കാത്തിരിപ്പിന് വിരാമം. പത്ത് ആണ്‍കുട്ടികളുടെ അമ്മയുമായ അലക്സിസ് ബ്രറ്റ് എന്ന ബ്രിട്ടന്‍ സ്വദേശിക്കാണ് കാത്തിരുന്ന് കാത്തിരുന്ന് ഒരു പെൺകുഞ്ഞിന് ജന്മം നാൽക്കാൻ കഴിഞ്ഞത്.

മൂത്ത പുത്രന്‍റെ പതിനേഴാം പിറന്നാളിന് പിന്നാലെയാണ് ഡേവിഡ് അലക്സിസ് ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ് പിറന്നത്. മുപ്പത്തൊമ്പത് വയസിനുള്ളില്‍ പത്ത് പ്രസവങ്ങള്‍ കഴിഞ്ഞെങ്കിലും ഒരുപെൺകുഞ്ഞിനായി ഇവർ വീണ്ടും ഗർഭം ധരിക്കുകയായിരുന്നു. ഓഗസ്റ്റ് 27നാണ് അലക്സിസ് പതിനൊന്നാമത്തെ കുട്ടിക്ക് ജന്മം നല്‍കിയത്.

പെണ്‍കുട്ടിയാണെന്നുള്ള അറിവ് തന്നെ സന്തോഷത്തില്‍ ആറാടിച്ചെന്ന് അലക്സിസ് തന്‍റെ ബ്ലോഗില്‍ പറയുന്നു. 2 വയസ് മുതല്‍ 17 വരെ പ്രായമുള്ള പത്ത് സഹോദരങ്ങളാണ് കുഞ്ഞു പെങ്ങൾ കാമറൂണിന്‍റെ വരവ് ആഘോഷിക്കുന്നത്.

ബ്രിട്ടനില്‍ തുടര്‍ച്ചയായി പത്ത് ആണ്‍ കുട്ടികള്‍ക്ക് ജന്മം നല്‍കിയ അമ്മയാണ് അലക്സിസ്. കാമറൂണിന്‍റെ വരവോടെ പ്രസവം നിര്‍ത്തുകയാണെന്ന് അലക്സിസ് വ്യക്തമാക്കി.