ഐക്യരാഷ്ട്ര സുരക്ഷാ സമിതിയുടെ ഭീകരവിരുദ്ധ ഉച്ചകോടി ഇന്ത്യയിൽ

0

ഐക്യരാഷ്ട്ര സുരക്ഷാ സമിതിയുടെ ഭീകരവിരുദ്ധ ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കും. ഒക്ടോബർ മാസം ഡൽഹിയിലും മുംബൈയിലും ആയി ആകും യോഗം നടക്കുക. അമേരിക്കയും ചൈനയും അടക്കം 15 രാജ്യങ്ങൾ ഉച്ചകോടിയിൽ പങ്കെടുക്കും.

അന്താരാഷ്ട്ര തലത്തിൽ ഭീകര വിരുദ്ധ നയം രൂപീകരിക്കുകയാണ് യോഗത്തിന്റെ ലക്ഷ്യം. ഉച്ചകോടി ഇന്ത്യയിൽ നടത്താനുള്ള തീരുമാനം പാക്കിസ്ഥാന് കനത്ത തിരിച്ചടിയാണ്.