ബജറ്റ്; വിദേശ ഇന്ത്യക്കാർക്ക് നാട്ടിലെത്തിയാലുടൻ ആധാർ കാർഡ്

0

ന്യൂഡൽഹി: വിദേശ ഇന്ത്യക്കാർക്ക് നാട്ടിലെത്തിയാലുടൻ ആധാർ കാർഡ് ലഭ്യമാക്കുമെന്ന് ബജറ്റ് നിർദേശം. ഇന്ത്യൻ പാസ്പോർട്ടുള്ള വിദേശ ഇന്ത്യക്കാർക്കാണ് നാട്ടിലെത്തി അപേക്ഷിച്ചാലുടൻ ആധാർ കാർഡ് ലഭ്യമാക്കും. നിലവിൽ ആധാർ കാർഡിന് അപേക്ഷിച്ചതിനുശേഷം 180 ദിവസം കാത്തിരിക്കണമായിരുന്നു. ഈ വ്യവസ്ഥയാണ് ഒഴിവാക്കിയത്.

വിദേശ ഇന്ത്യക്കാരുടെ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന് എൻ.ആർ.ഐ. പോർട്ട്‌ഫോളിയോ ഇൻവെസ്റ്റ്‌മെന്റ് പദ്ധതി ഫോറിൻ പോർട്ട്‌ഫോളിയോ ഇൻവെസ്റ്റ്‌മെന്റ് പദ്ധതിയുമായി ലയിപ്പിക്കും.