കേന്ദ്ര ബജറ്റ്: ആദായനികുതിപരിധി 2.5 ലക്ഷത്തില്‍ നിന്ന് 5 ലക്ഷമായി കൂട്ടും

1

ഡൽഹി: ആ​ദാ​യ നി​കു​തി​യി​ൽ വ​ൻ ഇ​ള​വ് പ്രഖ്യാപിച്ച് മോദി സ​ർ​ക്കാ​രി​ന്‍റെ ഇ​ട​ക്കാ​ല ബ​ജ​റ്റ്. ആദായനികുതിപരിധി 2.5 ലക്ഷത്തില്‍ നിന്ന് 5 ലക്ഷമായി കുറയ്ക്കും.നിക്ഷേപത്തിനു ലഭിക്കുന്ന ഇളവുകള്‍ ചേരുമ്പോള്‍ ഫലത്തില്‍ പരിധി 6.5 ലക്ഷം വരെയാകും. ഈ സാമ്പത്തിക വര്‍ഷം നിലവിലെ നിരക്ക് തുടരും. റിബേറ്റ് പിന്നീടെന്നും ധ​നമ​ന്ത്രി പീ​യു​ഷ് ഗോ​യ​ൽ പ്ര​ഖ്യാ​പി​ച്ചു.40000 രൂപ വരെയുള്ള ബാങ്ക്, പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ക്ക് സ്രോതസിൽ നിന്നും നികുതി (ടിഡിഎസ്) പിടിക്കില്ല. സ്റ്റാന്‍ഡേഡ് ഡിഡക്ഷന്‍ 50000 രൂപയാക്കി ഉയര്‍ത്തി. മധ്യവര്‍ഗത്തില്‍പ്പെട്ട മൂന്നുകോടി ആളുകള്‍ക്ക് 18,500 കോടിയുടെ ഗുണം ലഭിക്കും. സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ 50000 രൂപയായി ഉയര്‍ത്തി. 4700 കോടിയുടെ നേട്ടം ഇതോടെ ലഭിക്കും. ആദായനികുതി റിട്ടേണുകള്‍ 24 മണിക്കൂറിനകം തീര്‍പ്പാക്കുമെന്നു കേന്ദ്ര ബജറ്റിൽ പ്രഖ്യാപനം. റീഫണ്ടും ഉടൻ നൽകും. ഈ വര്‍ഷത്തെ ആകെ ജിഎസ്ടി വരുമാനം ഒരുലക്ഷം കോടി കവിയുമെന്ന്ബജറ്റ് അവതരണത്തിനിടെ പീയുഷ് ഗോയൽ പറഞ്ഞു. അഞ്ചുകോടിയില്‍ താഴെ വിറ്റുവരവുള്ളവര്‍ മൂന്നുമാസത്തിലൊരിക്കല്‍ റിട്ടേണ്‍ നല്‍കിയാല്‍ മതി.