യാത്രക്കാരുമായി പറന്നുയർന്ന വിമാനത്തിന്റെ എഞ്ചിന് തീപിടിച്ചു; വീഡിയോ വൈറൽ

0

യാത്രക്കാരുമായി പറന്നുയർന്ന വിമാനം കടലിന് നടുവിൽ വച്ച് തീപിടിച്ചു.യുണൈറ്റഡ് എയർലൈൻസിന്റെ ഫ്ലൈറ്റ് യുഎ 132ലെ ബോയിങ് 737 വിമാനമാണ് അപകടത്തിൽപ്പെട്ടത്. 142 യാത്രക്കാരും എട്ട് ജീവനക്കാരുമായി പറന്നുയർന്ന വിമാനം കടലിന് മുകളിൽ വച്ച് തീപിടിക്കുകയായിരുന്നു. വിമാനത്തിന്റെ ഇടത്തെ എൻജിനാണ് തീപിടിച്ചത്. ഒടുവിൽ പൈലറ്റുമാരുടെ സമയോജിതമായ ഇടപെടലിലൂടെ വിമാനം താഴെ ഇറക്കുകയായിരുന്നു.

സാങ്കേതിക പ്രശ്നമാണ് എൻജിൻ തീപിടിക്കാൻ ഇടയാക്കിയതെന്നാണ് യുണൈറ്റഡ് എയർലൈൻസ് അധികൃതർ പറയുന്നത്. എന്തായാലും ആർക്കും പരിക്കുകൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല.