കേരളത്തില്‍ സര്‍വകലാശാല പരീക്ഷകള്‍ മേയ് 11 മുതല്‍

0

തിരുവനന്തപുരം ∙ കേരളത്തില്‍ സര്‍വകലാശാല പരീക്ഷകള്‍ മേയ് 11 മുതല്‍ നടത്താമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ്. അധികം ഇടവേളകളില്ലാതെ പരീക്ഷകള്‍ ഒരാഴ്ചയ്ക്കുള്ളില്‍തന്നെ പൂര്‍ത്തിയാക്കുന്ന വിധത്തിലായിരിക്കണം ക്രമീകരിക്കേണ്ടതെന്നും സര്‍ക്കാര്‍ നിര്‍ദേശിക്കുന്നു. കേന്ദ്രീകൃത മൂല്യനിര്‍ണയം ഉണ്ടാകില്ലെന്നും അധികൃതർ അറിയിച്ചു.

ആരോഗ്യവകുപ്പിന്റെ നിര്‍ദേശം പാലിക്കണം. ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തണമെന്നും നിര്‍ദേശമുണ്ട്. സര്‍വകലാശാലകളുടെ ലൈബ്രറികള്‍ കുട്ടികള്‍ക്കായി തുറന്നുകൊടുക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം വൈസ് ചാന്‍സിലര്‍മാരുമായി ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍ നടത്തിയ വീഡിയോ കോണ്‍ഫറന്‍സിങ്ങിനെ തുടര്‍ന്നാണ് തീരുമാനം.