ഉന്നാവിൽ പ്രതികൾ തീകൊളുത്തിയ യുവതി മരിച്ചു

0

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഉന്നാവിൽ ബലാത്സംഗക്കേസ് പ്രതികളുൾപ്പെട്ട സംഘം തീകൊളുത്തിയ യുവതി മരിച്ചു.23 വയസ്സുള്ള യുവതി ഡൽഹിയിലെ സഫ്ദർജങ് ആശുപത്രിയിൽ വെള്ളിയാഴ്ച വൈകീട്ട് 11.40-ഓടെയാണ് മരിച്ചതെന്ന് ആശുപത്രിയിലെ പൊള്ളൽ, പ്ലാസ്റ്റിക് സർജറി വിഭാഗം തലവൻ ഡോ. ഷലാബ് കുമാർ പറഞ്ഞു. 90 ശതമാനം പൊള്ളലേറ്റ യുവതിയെ വെന്റിലേറ്ററിലാക്കിയിരുന്നു.

പ്രാഥമിക ചികിത്സ ലഭ്യമാകാൻ വൈകിയതും ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കു 90% പൊള്ളലേറ്റതുമാണ് നില അപകടത്തിലാക്കിയതെന്ന് ഡോക്ടർമാർ അറിയിച്ചു. വിവാഹ വാഗ്ദാനം നൽകിയ ആൾ കൂട്ടുകാരനുമൊത്തു തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതി നൽകിയ പെൺകുട്ടിയെയാണ് പ്രതികളടക്കം അഞ്ചു പേർ ചേർന്നു തീ കൊളുത്തി പരിക്കേൽപ്പിച്ചത്. ഉന്നാവ് ഗ്രാമത്തിൽ നിന്നു റായ്ബറേലിയിലെ കോടതിയിലേക്കു പോകാൻ തുടങ്ങവേ വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം.

അതീവ ഗുരുതരവസ്ഥയിലായ പെൺകുട്ടിയെ ലക്നൗവിലെ ആശുപത്രിയിൽ നിന്നു വിദഗ്ധ ചികിൽസയ്ക്കായി ഡൽഹിയിലേക്കു മാറ്റുകയായിരുന്നു.നേരത്തെ, ബിജെപി എം.എൽ.എയ്ക്കെതിരെ പീഡന പരാതി ഉന്നയിച്ച ഉത്തർപ്രദേശിലെ ഉന്നാവ് പെൺകുട്ടി നേരിട്ട അതേ സാഹചര്യങ്ങളിലൂടെയാണ് ഉന്നാവിൽനിന്നുള്ള ഈ പെൺകുട്ടിയും കടന്നുപോയത്. അന്ന് പെൺകുട്ടിയെ വാഹനമിടിച്ചു കൊലപ്പെടുത്താനായിരുന്നു പ്രതികൾ പദ്ധതിയിട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.