വലിയ തൊപ്പിയുമായി സണ്ണി ലിയോൺ: വൈറലായി ചിത്രം

0

വലിയൊരു ആരാധക പിന്തുണയുള്ള താരമാണ് സണ്ണി ലിയോൺ. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ സണ്ണി തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. സണ്ണിയുടെ ഏറ്റവും പുത്തന്‍ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.

ഫാഷൻ ഫൊട്ടോഗ്രഫറായ ദാബൂ രത്നാനിയുടെ ഫാഷൻ കലണ്ടറിനായി പകർത്തിയ സണ്ണി ലിയോണിയുടെ ചിത്രമാണ് ഇപ്പോൾ വൈറലാവുന്നത്. വലിയൊരു തൊപ്പി കൊണ്ടു ശരീരം മറച്ച് സണ്ണി ലിയോണി തൂണിൽ ചാരിനിൽക്കുന്നതാണ് ചിത്രം. വെയ്‌വി ഹെയർ സ്റ്റൈലും മിനിമൽ മേക്കപ്പുമാണ് സണ്ണിക്ക് ചെയ്തിട്ടുള്ളത്. ഒരു പോയിന്റ് ഹീൽസ് ചെരിപ്പും സണ്ണി ധരിച്ചിട്ടുണ്ട്.

സണ്ണി തന്നെയാണ് ചിത്രം തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. മുൻ വർഷവും സണ്ണി ദാബൂ രത്നാനി കലണ്ടറിന്റെ ഭാഗമായിരുന്നു. അന്ന് വലിയൊരു പുസ്തമായിരുന്നു പ്രോപ്പർട്ടിയായി ഉപയോഗിച്ചത്.

അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ, ഐശ്വര്യ റായ്, ആലിയ ഭട്ട്, അനുഷ്ക ശർമ എന്നിങ്ങനെ ബോളിവുഡിലെ മുൻനിര താരങ്ങൾ ദാബൂ രത്നാനി കലണ്ടറിന്റെ ഭാഗമായിട്ടുണ്ട്.