
മുംബൈ: വ്യത്യസ്ത ലുക്കിൽ എത്തുന്ന അമിതാഭ് ബച്ചന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കണ്ട് ആരാധകർ ഞെട്ടിയിരിക്കുകയാണ്. ഗുലാബോ സിതാബോ എന്ന ചിത്രത്തിലാണ് സൂപ്പർ താരം നരച്ച താടിയും വലിയ മൂക്കും വട്ടക്കണ്ണടയുമായി എത്തുന്നത്. ആയുഷ്മാൻ ഖുറാനും ഈ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി വേഷമിടുന്നുണ്ട്. ഷൂജിത് സിർക്കാർ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. 2020 ഏപ്രിൽ 24ന് തീയറ്ററുകളിലെത്തുന്ന ഈ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.