കൊറോണ; അമേരിക്കയില്‍ മരണം 12; ദക്ഷിണകൊറിയയില്‍ 6284 പേര്‍ക്ക് രോഗബാധ

0

വാഷിംഗ്ടണ്‍: അമേരിക്കയില്‍ കൊവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 12 ആയി. മരിച്ചവരില്‍ 11 പേരും വാഷിംഗ്ടണ്‍ സ്റ്റേറ്റില്‍ നിന്നുള്ളവരാണ്. ഒരാള്‍ കാലിഫോര്‍ണിയയില്‍ നിന്നും.129 പേര്‍ക്കാണ് ഇതുവരെ അമേരിക്കയില്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

42 പേരാണ് ദക്ഷിണകൊറിയയില്‍ മരണപ്പെട്ടത്. 518 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 6284 ആയി.

ഫ്രാന്‍സില്‍ 423 കൊവിഡ് കേസുകളാണ് ഒടുവില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 7 പേരാണ് കൊവിഡ് പിടിപെട്ട് മരിച്ചത്. റോയിട്ടേര്‍സിന്റെ റിപ്പോര്‍ട്ട് പ്രകാരം ഫ്രാന്‍സ് നാഷണല്‍ അസംബ്ലിയിലെ ഒരംഗത്തിനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.